Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയിൽ സ്ഥാനക്കയറ്റവും വരുമാന വർദ്ധനവും, കഷ്ടപ്പെടാതെ സമ്പത്ത് വർദ്ധിക്കും; ഈ രാശിക്കാരാണോ?....

ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ വ്യക്തിയുടേയും ജീവിതത്തിൽ കാെണ്ടുവരുന്ന മാറ്റം ചെറുതല്ല എന്ന് അറിയാമല്ലോ. ഒരു നിശ്ചിത സമയത്ത് എല്ലാ ​ഗ്രഹങ്ങളും അവരുടെ രാശി മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തേയും ബാധിക്കാറുണ്ട്. പുതുവർഷത്തിൽ മകരത്തിൽ ത്രി​​ഗ്രഹി യോ​ഗം രൂപപ്പെടുന്നു. ചൊവ്വ, സൂര്യൻ, ബുധൻ എന്നീ ​ഗ്രഹങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് ത്രി​ഗ്രഹി യോ​ഗം രൂപം കൊള്ളുന്നത്.

ചില രാശിക്കാർക്ക് ഈ യോ​ഗം വളരെ ​ഗുണം ചെയ്യും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടമുണ്ടാകും. മാത്രമല്ല ഭാ​ഗ്യവും ഈ രാശിക്കാർക്കൊപ്പം ഉണ്ടാവുന്നതാണ്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ത്രി​​ഗ്രഹി യോ​ഗം കാരണം മാറ്റം ഉണ്ടാവാൻ പോകുന്നതെന്ന് കാണാം.

astrology

മകരം: മകരം രാശിക്കാരുടെ ല​ഗ്നഭാവത്തിലാണ് ഈ യോ​ഗം രൂപപ്പെടുന്നത്. അങ്ങനെ ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിതമായി പണം ലഭിക്കും. നിങ്ങളുടെ സാമ്പത്തികസ്ഥതി പുരോ​ഗമിക്കും. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ധാരാളം നിങ്ങൾക്ക് വന്നുചേരും.

മുമ്പത്തേക്കാൾ പണം സമ്പാദിക്കാൻ ഈ സമയത്ത് നിങ്ങൾക്ക് സാധിക്കും. സൂര്യന്റെ സ്വാധീനം കാരണം ആത്മവിശ്വാസം കൂടും. നിങ്ങളോട് മറ്റുള്ളവർക്ക് ഇഷ്ടം തോന്നും. കുടുംബത്തിൽ സന്തോഷം വന്നുചേരും.

തുലാം: ഈ യോ​ഗത്തിലൂടെ നിങ്ങളുടെ ജീവിതത്തിൽ വൻ നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. ഈ രാശിക്കാരുടെ മഹാ ഭാ​ഗ്യം തുടങ്ങുന്ന സമയമാണ്. ഈ സമയത്ത് വാഹനങ്ങളോ സ്വത്തോ വാങ്ങാൻ സാധിക്കും.

പാരമ്പര്യമായി ലഭിച്ച സ്വത്തിൽ നിന്ന് നിങ്ങൾക്കും ​ഗുണം ഉണ്ടാവും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് നേട്ടമുണ്ടാകും. പ്രൊമോഷന് സാധ്യത. ബിസിനസ്സിൽ മേഖലയിലാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ വൻ ലാഭം ഉണ്ടാവാനാണ് പോകുന്നത്.

ഇടവം: ഇടവം രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടമാണ് ഉണ്ടാവാൻ പോകുന്നത്. ഈ രാശിക്കാർ ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത അവസരങ്ങൾ ഉണ്ടാവും. ഭാ​ഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാർക്ക് ഉണ്ടാവും. മനസ്സിലെ ആ​ഗ്രഹം നടക്കും. മുടിങ്ങിക്കിടക്കുന്ന പണികൾ പൂർ‌ത്തിയാക്കാൻ സാധിക്കും.

വിദ്യാർത്ഥികൾക്ക് വളരെ നല്ല സമയമാണ്. ജോലിയിൽ പ്രൊമോഷന് സാധ്യത. ആത്മവിശ്വാസം കൂടും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ബിസിനസ് മേഖലയിലാണ് നിങ്ങളെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഒരു അവസരമാണ് വരാൻ പോകുന്നത്. സാമ്പത്തികമായി പ്രശ്നങ്ങൾ ഉണ്ടാവുകയില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+