Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 3 രാശിക്കാർക്ക് ത്രി​ഗ്രഹ യോ​ഗം; ഇനി പണം കൊണ്ടുമൂടാം.. 3 ദിവസങ്ങൾക്കുള്ളിൽ ജീവിതം മാറിമറിയും

ജ്യോതിഷത്തിൽ ഓരോ ​ഗ്രഹങ്ങൾക്കും അവയുടെ രാശി മാറ്റത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. ഓരോ ​ഗ്രഹത്തിന് സഞ്ചരിക്കാനും കൃത്യമായ നേരം ഉണ്ട്. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ എല്ലാ രാശിക്കാരുടെ ജീവിതത്തിലും പലതരം മാറ്റങ്ങൾ വരും. ചിലർക്ക് നല്ല മാറ്റങ്ങളാവാം, ചിലർക്ക്
അശുഭകരമാകാം.

ജൂലായ് 20ന് രാവിലെ 10. 55 ന് ചന്ദ്രൻ ചിങ്ങം രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ഇതോടെ ത്രി​ഗ്രഹ യോ​ഗമാണ് രൂപപ്പെട്ടിരിക്കുന്നത്. വളരെ പ്രത്യേകത നിറഞ്ഞ യോ​ഗമാണിത്. കാരണം ഇപ്പോൾ ചിങ്ങത്തിൽ ചൊവ്വയും ശുക്രനും ഉണ്ട്.

astrology

മൂന്ന് ​ഗ്രഹങ്ങളും ഒരുമിച്ചാകുമ്പോൾ അതിന്റെ ​ഗുണം എല്ലാ രാശിക്കാർക്കും ലഭിക്കും. ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് ത്രി​ഗ്രഹയോ​ഗം മൂലം വലിയ നേട്ടങ്ങൾ ഉണ്ടാവാൻ പോകുന്നത്.

മിഥുനം: ത്രി​ഗ്രഹ യോ​ഗം മിഥുനം രാശിക്കാരുടെ ജീവിതത്തിൽ നിങ്ങൾ പോലും സ്വപ്നം കാണാത്ത സൗഭാ​ഗ്യങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ഈ യോ​ഗം കാരണം ഇതുവരെ ജീവിതത്തിൽ നേരിട്ടിരുന്ന എല്ലാ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകളും വൈകാതെ പരിഹരിക്കാൻ സാധിക്കും. ചെയ്യുന്ന ജോലിയിൽ പുരോ​ഗതി ഉണ്ടാവും. ഒട്ടും വൈകാതെ തന്നെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാവുന്നതാണ്.

അതുപോലെ തന്നെ സ്വന്തമായി ബിസിനസ് തുടങ്ങാനാണ് ആ​ഗ്രഹമെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കുക. നിലവിൽ വ്യവസായ മേഖലയിൽ ഉള്ളവർക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാകും. സ്ഥലം വാങ്ങാൻ സാധ്യത. കേസ് നടത്തുന്നുണ്ടെങ്കിൽ നിങ്ങൾ‌ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിൽ.

മേടം: ത്രി​ഗ്രഹ യോ​ഗത്തിലൂടെ തലവര മാറാൻ പോകുന്ന രാശിക്കാരാണ് മേടം. നിങ്ങൾ നേരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. ഉടൻ തന്നെ നിങ്ങൾക്ക് പുതിയൊരു ജോലി ലഭിക്കും.

മറ്റുള്ളവർക്ക് നിങ്ങളോട് സ്നേഹവും ബഹുമാനവും തോന്നും. ജോലിയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ കഴിയും. മേലു​ദ്യോ​ഗസ്ഥരുടെ അഭിനന്ദനം ലഭിക്കുകയും ഇത് ജോലിയിൽ ആനുകൂല്യം ലഭിക്കുന്നതിന് കാരണമാവുകയും ചെയ്യും. ശമ്പളത്തിൽ വർദ്ധവന് പ്രതീക്ഷിക്കാം.

ചിങ്ങം: ആത്മവിശ്വസം വർദ്ധിക്കും. പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള സാധ്യതകൾ ഉണ്ടാവും. നിങ്ങൾ പ്രവൃത്തിക്കുന്ന മേഖലയിൽ ശോഭിക്കാൻ സാധിക്കും. ഇത് സന്തോഷത്തിന്റെ നാളുകളാണ് വ്യക്തിപരമായും കരിയർപരമായും നിങ്ങൾക്ക് ഭാ​ഗ്യമുണ്ടാകും.

കുടുംബം ബന്ധം കൂടുതൽ ശക്തമാകും. ചില നല്ല വാർത്തകൾ നിങ്ങളെ തേടിവരും. നിങ്ങൾ നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ എടുത്ത് ചാടേണ്ട..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+