Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗഭാഗ്യങ്ങള്‍ ജീവിതം ആഡംബരമാക്കും, പണമഴയാല്‍ ഖജനാവ് നിറയും; ഈ രാശിക്കാര്‍ സമ്പത്തില്‍ ആറാടും

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമാണ്. ഒരാളുടെ ജീവിതത്തെ ഒന്നാകെ മാറ്റുന്ന കാര്യമാണ് ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍. ചില രാശിമാറ്റങ്ങള്‍ മഹാഭാഗ്യങ്ങള്‍ ചിലരുടെ ജീവിതത്തിലേക്ക് കൊണ്ടുവരും. സെപ്റ്റംബര്‍ മാസം അത്തരത്തില്‍ ചില രാശിമാറ്റങ്ങളുടെ പേരില്‍ പ്രശസ്തമാണ്.

കന്നി രാശിയില്‍ ത്രിഗ്രഹി യോഗം രൂപപ്പെടാന്‍ പോവുകയാണ്. ചന്ദ്രന്‍, സൂര്യന്‍, ബുധന്‍ എന്നിവ ചേര്‍ന്നാണ് ഈ യോഗം സൃഷ്ടിക്കപ്പെടുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും ഉണ്ടാവും. വലിയ നേട്ടങ്ങള്‍ പലതും ജീവിതത്തിലേക്ക് കടന്നുവരാന്‍ ഇത് കാരണമാകും. എന്നാല്‍ ചില രാശിക്കാര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഈ രാശിമാറ്റത്തെ തുടര്‍ന്ന് ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കന്നി: ഈ രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം വന്‍ നേട്ടങ്ങള്‍ നല്‍കും. ജീവിതത്തില്‍ ഇതുവരെ കാണാത്ത അത്ര ഉയര്‍ച്ചയിലെത്തും. ധനനേട്ടങ്ങള്‍ ധാരാളമായി ഇവര്‍ക്ക് ലഭിക്കും. കന്നി രാശിയുടെ ലഗ്ന ഭവനത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടാന്‍ പോകുന്നത്. എന്തുകാര്യം ചെയ്യാനുമുള്ള ആത്മവിശ്വാസം ഇതിലൂടെ ലഭിക്കും. പ്രവര്‍ത്തന ശൈലി അടക്കം മാറും. കുടുംബത്തിലെ അന്തരീക്ഷവും സന്തോഷം നിറഞ്ഞതാകും.

ബിസിനസുകാരാണെങ്കില്‍ കൈനിറയെ ധനം ലഭിക്കും. വലിയ ലാഭം സ്വന്തമാക്കാനാവും. നിക്ഷേപങ്ങളില്‍ നിന്നും ധനനേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായിട്ടുള്ള എല്ലാ പ്രതിസന്ധികളും അവസാനിക്കും. അവിവാഹിതരാണെങ്കില്‍ വിവാഹം നടക്കാനുള്ള സാധ്യതയുമുണ്ട്. സര്‍വൈശ്വര്യങ്ങളും ഇക്കാലയളവില്‍ ലഭിക്കും.

മകരം: ത്രിഗ്രഹി യോഗം മകരം രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായിരിക്കും. നല്ല കാര്യങ്ങള്‍ മാത്രം ജീവിതത്തിലേക്ക് കടന്നുവരും. കാരണം മകരം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തെളിയും. എന്തുകാര്യം ചെയ്താലും അതെല്ലാം നല്ല രീതിയില്‍ വരും.

ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ പണമഴയുണ്ടാവും. നിക്ഷേപങ്ങളില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും. പല മേഖലയില്‍ നിന്നും പണം സ്വന്തമാക്കാനാവും. ആത്മവിശ്വാസത്തിലും കാര്യമായ മാറ്റങ്ങളുണ്ടാവും. ഇത് പല നേട്ടങ്ങള്‍ക്കും മകരം രാശിക്കാരെ സഹായിക്കും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. വിദ്യാര്‍ത്ഥികളാണെങ്കില്‍ ഏത് പരീക്ഷയിലും വിജയം കൈവരിക്കാനാവും.

മിഥുനം: ഈ രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം കൈനിറയെ നേട്ടങ്ങള്‍ സമ്മാനിക്കും. സമ്പത്ത് കുമിഞ്ഞുകൂടും. കാരണം മിഥുനം രാശിയുടെ നാലാം ഭവനത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ജീവിതത്തിലേക്ക് എല്ലാ സൗഭാഗ്യങ്ങളും വന്ന് ചേരും. സുഖസൗകര്യങ്ങളിലെല്ലാം വന്‍ വര്‍ധനവുണ്ടാകും.

പുതിയ വീടോ വസ്തുവോ വാഹനമോ വാങ്ങാനുള്ള യോഗം ഈ സമയമുണ്ടാവും. തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ ആഗ്രഹിച്ചത് പോലുള്ള സ്ഥാനക്കയറ്റം ലഭിക്കും. മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിക്കും. റിയല്‍ എസ്റ്റേറ്റ്, വസ്തു എന്നിവയുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം വലിയ ലാഭം സ്വന്തമാക്കാനാവും. ബിസിനസില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നും ലാഭമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+