Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപാവലി ദിനത്തില്‍ രാജയോഗവും; ഈ രാശിക്കാര്‍ക്ക് ഇനി നല്ലകാലം, നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇത് വ്യക്തികളുടെ ജീവിതത്തില്‍ വിവിധ തരത്തില്‍ ആയിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

astrology

നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഗ്രഹ സംക്രമണ സമയത്ത് ചില ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സംഗമിക്കാറുണ്ട്.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഒരു രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ സംയോജിക്കുമ്പോള്‍ ത്രിഗ്രഹി രാജയോഗം രൂപപ്പെടും. വേദ ജ്യോതിഷപ്രകാരം ഈ വര്‍ഷം ദീപാവലി ദിനത്തില്‍ ബുധന്‍, ചൊവ്വ, സൂര്യന്‍ എന്നിവ ഒരുമിച്ച് ചേര്‍ന്ന് ത്രിഗ്രഹി യോഗം രൂപം കൊള്ളും. ഈ വര്‍ഷത്തെ ദീപാവലി ഒക്ടോബര്‍ 20 നാണ് ആഘോഷിക്കുന്നത്.

അതായത് വെറും ആറ് ദിവസം കൂടി കഴിഞ്ഞാല്‍ ദീപാവലിയും ത്രിഗ്രഹി രാജയോഗവും ഒന്നിച്ചെത്തും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. അറിവിന്റേയും ജ്ഞാനത്തിന്റേയും ദാതാവായ ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരാനാണ്. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ തുലാം രാശിയില്‍ നടക്കുന്ന ഇവരുടെ സംയോജനം ഏറെ സവിശേഷകരമാണ്. ആര്‍ക്കൊക്കെയാണ് ഇത് ഗുണം ചെയ്യുക എന്ന് നോക്കാം.

തുലാം

തുലാം രാശിയില്‍ നടക്കുന്ന ബുധ-സൂര്യ-ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ലഗ്‌നത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. ആഡംബര ജീവിതമാണ് പുത്തന്‍ വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത്.

മകരം

മകരം രാശിക്കാര്‍ക്ക് തുലാം രാശിയില്‍ നടക്കുന്ന ബുധ-സൂര്യ-ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം ഗുണകരമായിരിക്കും. ഈ രാശിയിലെ കര്‍മ്മഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് കരിയറില്‍ വലിയ ഉയരത്തിലെത്താന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം.

ധനു

തുലാം രാശിയില്‍ നടക്കുന്ന ബുധ-സൂര്യ-ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയിലെ വരുമാന-ലാഭ ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകും. പലവഴിക്ക് പണവും പൊന്നും കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+