സൂര്യഗ്രഹണത്തോടൊപ്പം ത്രിഗ്രഹി യോഗവും, ബംബര്‍ ലോട്ടറി ഉറപ്പ്; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം ഏറിയും കുറഞ്ഞും എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും. മറ്റ് ചില രാശിക്കാര്‍ക്ക് ഏറെ ഗുണകരമായിരിക്കും.
ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്നലെ സംഭവിച്ചിരുന്നു. ഇതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്. മൂന്ന് ഗ്രഹങ്ങള്‍ ഒരു രാശിയില്‍ വരുമ്പോഴാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. കന്നിരാശിയില്‍ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നീ മൂന്ന് ഗ്രഹങ്ങളുടെ സാന്നിധ്യമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ കന്നിരാശിയില്‍ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം വളരെ ചില രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും.

മിഥുനം
സൂര്യഗ്രഹണവും ത്രിഗ്രഹി യോഗവും മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാര്‍ക്ക് ധാരാളം പണം ലഭിക്കുകയും ജീവിതത്തില്‍ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വര്‍ധിക്കുകയും ചെയ്യും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ജീവിതത്തില്‍ ഉന്നത വിജയം നേടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യഗ്രഹണവും ത്രിഗ്രഹി യോഗവും അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ ഉറവിടങ്ങളില്‍ നിന്ന് പണം ലഭിച്ചേക്കാം. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.
തുലാം
സൂര്യഗ്രഹണവും ത്രിഗ്രഹി യോഗവും തുലാം രാശിക്കാര്‍ക്ക് നേട്ടമായിരിക്കും. ഇത് വഴി ധാരാളം പണവും സ്ഥാനമാനങ്ങളും ആദരവും ഈ രാശിക്കാര്‍ക്ക് ലഭിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാവും ലഭിക്കും. കരിയറില്‍ മികച്ച വിജയം നേടും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.
വൃശ്ചികം
സൂര്യഗ്രഹണവും ത്രിഗ്രഹി യോഗവും വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ഇക്കാലയളവില്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഏറെ നാളായ മനസില്‍ കൊണ്ട് നടക്കുന്ന വീട് എന്ന ആഗ്രഹം പൂര്‍ത്തീകരിക്കും. പലവഴിക്ക് പണം കൈയിലെത്തും.
മകരം
സൂര്യഗ്രഹണവും ത്രിഗ്രഹി യോഗവും മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി തിരികെ കൊടുക്കാതിരുന്ന കടം കൊടുത്ത പണം തിരികെ ലഭിക്കും. വരുമാനത്തില്‍ വര്‍ധനവ് അനുഭവപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭംല കൊയ്യാന്‍ സാധിക്കും. ഭൂമി, കെട്ടിടം, വാഹനം എന്നിവയുായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ ലാഭം ലഭിക്കും എന്നാണ് കാണുന്നത്.












Click it and Unblock the Notifications