ആഗ്രഹിച്ച ആഡംബര ജീവിതം വന്നെത്തി, കൈ നിറയെ പണവും സ്വര്‍ണവും; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. സര്‍വ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ അനുകൂലമായ ഫലമായിരിക്കും സമ്മാനിക്കുക.
മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം വിപരീത ഫലം നല്‍കും. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോള്‍ ആണ് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഒരു അപൂര്‍വ രാജയോഗത്തിന് ധനു രാശി കാരണമായിരിക്കുകയാണ്. ചൊവ്വ-സൂര്യന്‍-ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ധനു രാശിയില്‍ ഒത്ത് ചേര്‍ന്നിരിക്കുകയാണ്. 2023 ഡിസംബര്‍ 27 മുതല്‍ ചൊവ്വ ധനു രാശിയില്‍ ഉണ്ട്.

സൂര്യനും ഇതിനകം ധനു രാശിയിലുണ്ട്. ബുധന്‍ ഇന്ന് മുതല്‍ ധനുരാശിയില്‍ എത്തി. ഇതോടെ ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാകുകയും അതുമൂലം ത്രിഗ്രഹിയോഗം ഉണ്ടാകുകയും ചെയ്യും. ഇത് 12 രാശികളേയും ബാധിക്കുമെങ്കിലും അഞ്ച് രാശിക്കാര്‍ക്ക് പ്രത്യേകിച്ച് ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ത്രിഗ്രഹി യോഗത്തിലൂടെ ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നോക്കാം.
മേടം
ധനു രാശിയിലെ ചൊവ്വ-സൂര്യന്‍-ബുധന്‍ സംയോഗം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ത്രിഗ്രഹിയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജം കൈവരും. കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ദീര്‍ഘയാത്ര പോകാനുള്ള സാധ്യത കാണുന്നു.
തുലാം
ധനു രാശിയിലെ ചൊവ്വ-സൂര്യന്‍-ബുധന്‍ സംയോഗം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ത്രിഗ്രഹിയോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കരിയറില്‍ ചില മികച്ച വിജയം നേടാന്‍ കഴിയും. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. ഏറെ നാളായി പ്രണയ ബന്ധത്തിലേര്‍പ്പെട്ടവര്‍ക്ക് വിവാഹിതരാകാന്‍ കഴിയും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയം.
വൃശ്ചികം
ധനു രാശിയിലെ ചൊവ്വ-സൂര്യന്‍-ബുധന്‍ സംയോഗം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ത്രിഗ്രഹിയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. അപ്രതീക്ഷിതമായി പണം കൈയിലെത്തും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ധനു
ധനു രാശിയിലെ ചൊവ്വ-സൂര്യന്‍-ബുധന്‍ സംയോഗം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ത്രിഗ്രഹിയോഗം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സുഖസൗകര്യങ്ങളും ആഡംബരങ്ങളും നിറഞ്ഞ ജീവിതം ഈ രാജയോഗം പ്രദാനം ചെയ്യും. ധൈര്യം, ശക്തി, ആത്മവിശ്വാസം എന്നിവ വര്‍ധിക്കും. തൊഴില്‍ ജീവിതത്തില്‍ ആഗ്രഹിച്ച വിജയം കൈവരിക്കും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും.
മീനം
ധനു രാശിയിലെ ചൊവ്വ-സൂര്യന്‍-ബുധന്‍ സംയോഗം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ത്രിഗ്രഹിയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വളരും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി കൈവരിക്കും. പുതിയ ബിസിനസ് തുടങ്ങുന്നവര്‍ക്കും അനുകൂല സമയം.












Click it and Unblock the Notifications