Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും, പലവഴിക്ക് പണം കൈയിലേക്ക്; ഈ നാളുകാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും സഞ്ചാര ദിശയും മാറ്റാറുണ്ട്. ഗ്രഹങ്ങളുടെ ഈ മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് പന്ത്രണ്ട് രാശിക്കാരിലും 27 നക്ഷത്രക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുന്നത്.

ഗ്രഹങ്ങളുടെ രാശി മാറ്റം ചില രാശിക്കാര്‍ക്ക് അല്ലെങ്കില്‍ നക്ഷത്രക്കാര്‍ക്ക് ഗുണപരമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധന്‍, ശുക്രന്‍, ശനി എന്നിവ. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ കാരകന്‍ കൂടിയാണ് ബുധന്‍ എന്നാണ് അറിയപ്പെടുന്നത്.

astrology

സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ദേവനാണ് ശുക്രന്‍. നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ്. കര്‍മ്മത്തിന്റെയും നീതിയുടേയും ദേവനാണ് ശനി. ഇത്തരത്തില്‍ വ്യത്യസ്ത സവിശേഷതകളുള്ള ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയില്‍ ഒന്നിക്കാന്‍ പോകുകയാണ്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയില്‍ സംയോജിക്കുന്നത് ത്രിഗ്രഹി യോഗത്തിന് കാരണമാകും. ശനി നിലവില്‍ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ രാശിയിലേക്ക് ബുധനും ശുക്രനും അധികം വൈകാതെ തന്നെ പ്രവേശിക്കും. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു സംയോഗം മീനം രാശിയില്‍ നടക്കാന്‍ പോകുന്നത് എന്നാണ് വേദ ജ്യോതിഷത്തില്‍ പറയുന്നത്.

ഇത് 27 നക്ഷത്രക്കാരിലും 12 രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ മൂന്ന് നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ത്രിഗ്രഹി യോഗം വഴി വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ നക്ഷത്രക്കാരെന്നും എന്തൊക്കെയാണ് ആ നേട്ടങ്ങള്‍ എന്നും നമുക്ക് നോക്കാം.

പൂരാടം

മീനം രാശിയിലെ ശനി - ബുധ - ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹി യോഗം പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുത്തന്‍ വീട്ടില്‍ ആഡംബര പൂര്‍ണമായ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

ഈ നക്ഷത്രക്കാര്‍ക്ക് ഈ കാലയളവില്‍ ധാരാളം സൗഭാഗ്യങ്ങള്‍ വന്ന് ചേരും. മാനസിക വിഷമങ്ങള്‍ അകലുകയും കുടുംബ ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യും. വിദേശത്ത് ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും.

ചതയം

മീനം രാശിയിലെ ശനി - ബുധ - ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ചതയം നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വപ്‌നം കണ്ട ജീവിതമാണ് ഇവരെ തേടിയെത്തിയിരിക്കുന്നത്. തൊടുന്നതെല്ലാം പൊന്നാകും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാനാകും. ജീവിതത്തില്‍ പുരോഗതി കൈവരിക്കാനാകും.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് മീനം രാശിയിലെ ശനി - ബുധ - ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+