വെറും ഭാഗ്യമല്ല... ഇതൊരു ഒന്നൊന്നര സൗഭാഗ്യം, കോടീശ്വരന്‍മാരാകാന്‍ പോകുന്നു;ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ദോഷം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണപരമായിരിക്കും.
ജ്യോതിഷ പ്രകാരം ഗ്രഹസംക്രമണങ്ങള്‍ വിവിധതരത്തിലുള്ള രാജയോഗങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിശാസ്ത്ര പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ചൊവ്വയും ബുധനും. ഈ മൂന്ന് ഗ്രഹങ്ങളും ഒന്നിച്ച് കന്നി രാശിയില്‍ സംക്രമിക്കാനിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നിനാണ് മൂന്ന് ഗ്രഹങ്ങളും കന്നി രാശിയില്‍ കൂടിച്ചേരുന്നത്.

മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുമ്പോള്‍ ത്രിഗ്രഹിയോഗം ഉണ്ടാകുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. മൂന്നോ അതിലധികമോ ഗ്രഹങ്ങള്‍ ഒരേ രാശിയിലായിരിക്കുമ്പോള്‍ അത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഇത് അമൂല്യമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
മിഥുനം
കന്നി രാശിയില്‍ സൂര്യനും ചൊവ്വയും ബുധനും കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ത്രിഗ്രഹിയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയം. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ചിങ്ങം
കന്നി രാശിയില്‍ സൂര്യനും ചൊവ്വയും ബുധനും കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ത്രിഗ്രഹിയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. സമ്പത്ത് അനന്യമായി വര്‍ധിക്കാന്‍ ഈ രാജയോഗം സഹായിക്കും. വരുമാനത്തില്‍ വര്‍ധനവും ബിസിനസില്‍ പുരോഗതിയും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ നേട്ടം കൊയ്യാം. ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും.
ധനു
കന്നി രാശിയില്‍ സൂര്യനും ചൊവ്വയും ബുധനും കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ത്രിഗ്രഹിയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്തിയേക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വിജയം വരിക്കാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം.












Click it and Unblock the Notifications