ഫെബ്രുവരിയില്‍ കാത്തിരിക്കുന്നത് കിടിലന്‍ രാജയോഗം; ഇവര്‍ക്ക് സമ്പത്തില്‍ ആറാടാം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തില്‍ വരുന്ന മാറ്റത്തിനും വലിയ പ്രത്യേകതയുണ്ട്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഇത് കൂടാതെ ഗ്രഹങ്ങള്‍ രാശികളിലും നക്ഷത്രങ്ങളിലും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. ഒപ്പം ഗ്രഹങ്ങള്‍ നേര്‍രേഖയിലും വക്രഗതിയിലും സഞ്ചരിക്കുകയും ചെയ്യും.
ഗ്രഹങ്ങളുടെ ഇത്തരം മാറ്റങ്ങള്‍ക്ക് വ്യക്തികളുടെ ജീവിതത്തിലും പ്രപഞ്ചത്തിലാകേയും വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ ഇത്തരം മാറ്റങ്ങള്‍ ഏറെ ഗുണകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ വേറെ ചില രാശിക്കാര്‍ക്ക് ഇത് നേര്‍ വിപരീതമായ ഫലങ്ങള്‍ നല്‍കിയെന്നും വരാം.

ഗ്രഹങ്ങളുടെ സംക്രമണത്തിനിടെ ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ച് വരാം. ഈ സാഹചര്യങ്ങളിലാണ് രാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ബുധനാകട്ടെ അറിവിന്റേയും ബുദ്ധിയുടേയും കാരകനും ഗ്രഹങ്ങളുടെ രാജകുമാരനുമാണ്. ശുക്രന്‍ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദാതാവാണ്. ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയില്‍ ഒന്നിക്കാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
കുംഭം രാശിയില്‍ ഫെബ്രുവരിയില്‍ ആയിരിക്കും ഈ മൂന്ന് ഗ്രഹങ്ങളും ഒന്നിച്ച് എത്തുക. ഇതോടെ ത്രിഗ്രഹി രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളില്‍ ഒന്നാണിത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം നല്‍കിയേക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
കുംഭം
കുംഭം രാശിയിലെ സൂര്യ - ബുധ - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഇക്കാലയളവില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. പുതിയ ബിസിനസ് സംരംഭം തുടങ്ങാന്‍ അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു. പ്രണയ ജീവിതം ദാമ്പത്യ ബന്ധത്തിലേക്ക് വഴി മാറും.
മേടം
മേടം രാശിക്കാര്‍ക്ക് കുംഭം രാശിയിലെ സൂര്യ - ബുധ - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം ശുഭകരമായിരിക്കും. ഈ രാശിയുടെ വരുമാന-ലാഭ ഭാവത്തില്‍ ഈ യോഗം രൂപപ്പെടും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തികമായി വലിയ നിലയിലെത്താനാകും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി ഇരട്ടി ലാഭം തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.
മിഥുനം
കുംഭം രാശിയിലെ സൂര്യ - ബുധ - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ ഭാഗ്യ ഗൃഹത്തില്‍ ഈ യോഗം രൂപപ്പെടുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.












Click it and Unblock the Notifications