ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണത്തിന് ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ഗ്രഹ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും എന്നാണ് പറയുന്നത്. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹ സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ച് സംഗമിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഒരേ രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ ഒരുമിച്ച് വരുമ്പോഴാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്.
അത്തരത്തില്‍ ത്രിഗ്രഹിയോഗത്തിനുള്ള സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ജ്യോതിഷത്തില്‍ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ചൊവ്വ, ബുധന്‍, ശനി എന്നിവ. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ബുദ്ധിയുടേയും അറിവിന്റേയും കാരകനായ ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന വിശേഷണത്തിനും അര്‍ഹനാണ്. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്.
ഈ മൂന്ന് ഗ്രഹങ്ങളും മീനം രാശിയില്‍ സംയോഗിക്കാന്‍ പോകുകയാണ്. ഏപ്രില്‍ 2 ന് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഗ്രഹം മീന രാശിയില്‍ പ്രവേശിക്കും. ഏപ്രില്‍ 11 ന് ബുധന്‍ മീന രാശിയിലെത്തും. ശനി നേരത്തെ തന്നെ മീനം രാശിയില്‍ ഉണ്ട്. ഇതോടെ ഏപ്രില്‍ 11 ന് മീനം രാശിയില്‍ ത്രിഗ്രഹിയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാനാകും.
ഇടവം
മീനം രാശിയില്‍ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ വരുമാനത്തില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കാം. ബിസിനസില്‍ വലിയ ലാഭം കാത്തിരിക്കുന്നു. പുതിയ സ്രോതസുകളില്‍ നിന്ന് പണം നേടുന്നതിനുള്ള സാധ്യതയും തെളിഞ്ഞു കാണുന്നു. കഠിനാധ്വാനം ശത്രുക്കളെ മറികടക്കാന്‍ നിങ്ങളെ സഹായിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മീനം രാശിയില്‍ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. പലവഴിക്ക് പണം കൈയിലെത്തും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും പിന്തുണ ലഭിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുടെ ലക്ഷണങ്ങള്‍ കാണപ്പെടും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും












Click it and Unblock the Notifications