ഈ രാശിക്കാരാണോ? കൈനിറയെ പണം വാരാം, സുവര്‍ണകാലമെത്തി; രാജകീയമാകും ജീവിതം
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറുന്നത് ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളെ തുടര്‍ന്നാണ്. അത്തരത്തില്‍ ചില നിര്‍ണായക രാശിമാറ്റങ്ങള്‍ ജൂലായില്‍ നടക്കാനിരിക്കുകയാണ്. കര്‍ക്കടകത്തില്‍ മൂന്ന് ഗ്രഹങ്ങള്‍ കൂടിച്ചേരുന്നത് എല്ലാ രാശികളെയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അതിന്റെ നേട്ടങ്ങള്‍ കൂടുതലായി ലഭിക്കും.
ജൂലായ് പതിനാറിന് കര്‍ക്കടകത്തില്‍ മൂന്ന് വലിയ ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാകാന്‍ പോവുകയാണ്. സൂര്യന്‍, ബുധന്‍, ശുക്രന്‍, എന്നിവയാണ് ഒരുമിച്ചെത്തുന്നത്. ത്രിഗ്രഹി യോഗം ഇതേ തുടര്‍ന്ന് രൂപപ്പെടും. അതിലൂടെ ചില രാശിക്കാരുടെ ജീവിതം രാജകീയമാകും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

വൃശ്ചികം: അത്ഭുതകരമായ ജീവിതമാണ് വൃശ്ചികം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗത്തെ തുടര്‍ന്ന് ലഭിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും. ജീവിതത്തില്‍ സുവര്‍ണകാലം ആരംഭിക്കും. വിചാരിച്ചതിലും വലിയ നേട്ടങ്ങള്‍ പലതും ഇവര്‍ക്ക് ലഭിക്കും. ബിസിനസുകാരാണെങ്കില്‍ ഇവര്‍ക്ക് വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. അതുപോലെ നിക്ഷേപങ്ങളില്‍ നിന്നും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.
സൂര്യന്‍, ബുധന്‍, ശുക്രന്‍ എന്നിവയുടെ സംയോഗത്തിലും വരുമാനം വര്‍ധിക്കാനുള്ള സാഹചര്യമുണ്ടാവും. എല്ലാ മേഖലയിലും ഇവര്‍ക്ക് വിജയം നേടാന്‍ സാധിക്കും. ദാമ്പത്യ ജീവിതം അടിപൊളിയായി മാറും. തൊഴില്‍ രംഗത്തും അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ ലഭിക്കും. പുതിയ ജോലി സ്വന്തമാക്കാനാവും. അതുപോലെ ശമ്പള വര്‍ധനവിന് അടക്കം സാധ്യതയുമുണ്ട്.
മിഥുനം: ഈ രാശിക്കാരുടെ ജീവിതത്തില്‍ സുവര്‍ണകാലം ആരംഭിച്ചിരിക്കുകയാണ്. അനുകൂല സമയമാണ് ഇവരുടെ ജീവിതത്തിലുണ്ടാവുക. പോസിറ്റീവായ കാര്യങ്ങള്‍ ജീവിതത്തിലുണ്ടായിരിക്കും. ബിസിനസുപരമായി വലിയ നേട്ടങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. കൈനിറയെ പൊന്നും പണവുമെത്തും. ഖജനാവില്‍ ധനം വന്ന് നിറയും. രാജാവിനെ പോലെ വാഴാന്‍ സാധിക്കും.
മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. കുട്ടികളുമായും കുടുംബവുമായി നല്ല സമയം ചെലവഴിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെല്ലാം അവസാനിക്കും. ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരിക്കും ഇവര്‍ അനുഭവിക്കും. ധനപരമായിട്ടുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
ചിങ്ങം; സുവര്‍ണകാലം ചിങ്ങം രാശിക്കാരെ ധനനേട്ടങ്ങളിലേക്ക് നയിക്കും. ത്രിഗ്രഹി യോഗം ഇവര്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കും. മൂന്ന് ഗ്രഹങ്ങള്‍ കൂടിച്ചേരുന്നതിലൂടെ ഇവരുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവരും. ഇതോടെ തൊട്ടതെല്ലാം പൊന്നായി മാറും. സാമ്പത്തിക വശം ശക്തമാകും. സമ്പത്ത് വര്‍ധിക്കാനുള്ള എല്ലാ സാധ്യതയും നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും.
ഈ സമയം പതിവില്‍ നിന്ന് വ്യത്യസ്തമായി ആത്മീയവും മതപരവുമായ പ്രവര്‍ത്തനങ്ങളോടുള്ള ചായ്‌വ് വര്‍ധിക്കും. പ്രണയബന്ധങ്ങല്‍ക്ക് ഏറ്റവും അനുകൂല സമയമായിരിക്കും ഇത്. കുടുംബത്തില്‍നിന്നും വലിയ പിന്തുണ ലഭിക്കുക. പക്ഷേ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ചിങ്ങം രാശിക്കാരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഈ കാലയളവില്‍ മാറിക്കിട്ടും.












Click it and Unblock the Notifications