Get Updates
Get notified of breaking news, exclusive insights, and must-see stories!

അളവില്ലാത്ത സമ്പത്തിന്റെ അധിപനാവും, ഖജനാവില്‍ പണം നിറയും; ഈ രാശിക്കാര്‍ക്ക് കുബേര ജീവിതം

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. കാരണം ഒരാളുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ മാറ്റങള്‍ സമ്മാനിക്കാന്‍ ഗ്രഹങ്ങളുടെ രാശിമാറുന്നത് കൊണ്ട് സാധിക്കും. ജ്യോതിഷപ്രകാരം മിഥുന രാശിയില്‍ ത്രിഗ്രഹി യോഗം രൂപപ്പെടാന്‍ പോവുകയാണ്. അതിലൂടെ നിരവധി ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്.

മനുഷ്യ ജീവിതത്തില്‍ മാത്രമല്ല രാജ്യത്തും ഇതിന്റെ ഗുണങ്ങള്‍ കാണാനാവും. ഇതിപ്പോള്‍ ത്രിഗഗ്രഹി യോഗം രൂപപ്പെടുന്നതിലൂടെ ചില രാശിക്കാരെ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന നേ്ട്ടങ്ങളായിരിക്കും. കൈനിറയെ സമ്പത്തും ഐശ്വര്യവുമുവായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ജീവിതത്തില്‍ ഏറ്റവും വലിയ ഉയര്‍ച്ച സമ്മാനിക്കുന്ന അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: ഈ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം വന്ന് നിറയും. നേട്ടങ്ങള്‍ വന്‍ നിര തന്നെ പിന്നാലെ വരും. ത്രിഗ്രഹി യോഗം ഈ രാശിക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും. കാരണം ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഇതിലൂടെ വന്‍ കുതിപ്പുണ്ടാക്കാനാവുമെന്നാണ് കരുതുന്നത്.

അതേസമയം ധനം സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടി മിഥുനം രാശിക്കാര്‍ക്കുണ്ടാവും. ആസൂത്രണം ചെയ്യുന്ന എല്ലാ പദ്ധതികളും വിജയിക്കും. സുഖസൗകര്യങ്ങളില്‍ കാര്യമായ വര്‍ധനവുണ്ടാകും. ഇനി ബിസിനസുകാരാണെങ്കില്‍ വലിയ വിജയം കൈവരിക്കാനാവും. കൈനിറയെ ലാഭം ഇക്കാലയളവില്‍ സ്വന്തമാക്കാനാവും.

കന്നി: നേട്ടങ്ങള്‍ ഒരുപാട് കന്നി രാശിക്കാര്‍ സ്വന്തമാക്കും. ഭാഗ്യത്തിന്റെ കൊടുമുടി കയറാന്‍ സാധിക്കും. ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഏറ്റവും ശുഭകരമായിരിക്കും. ഈ രാശിയുടെ കര്‍മ ഗൃഹത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടാന്‍ പോകുന്നത്. സമ്പത്ത് പല മടങ്ങായി ഉയരുന്നത് ഈ കാലയളവില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

എന്തുകാര്യത്തില്‍ ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ മുന്നേറ്റമുണ്ടാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം ഉണ്ടാവും. സമ്പത്തില്‍ രണ്ടിരട്ടിയുടെ വര്‍ധനവുണ്ടാകും. ഐശ്വര്യവും സമൃദ്ധിയും കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കും. പോസിറ്റീവായി ജീവിതത്തെ സമീപിക്കാന്‍ ഇത് കന്നി രാശിക്കാരെ സഹായിക്കും.

തുലാം: ഈ രാശിക്കാര്‍ക്ക് ഇഷ്ടം പോലെ ധനനേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഇവര്‍ക്ക് ശുഭകരവും നിരവധി ശുഭകാര്യങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കുന്നതുമായ കാലയളവ് സമ്മാനിക്കും. തുലാം രാശിയുടെ ഭാഗ്യ സ്ഥാനത്താണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഭാഗ്യം എന്തുകാര്യത്തിലും നിങ്ങളെ അനുകൂലിക്കും.

സാമ്പത്തികമായ പുരോഗതി ഇക്കാലയളവില്‍ കൈവരിക്കാനാവും. ബിസിനസ് ആവശ്യങ്ങള്‍ക്കായിട്ടുള്ള യാത്രകള്‍ ചെയ്യാന്‍ സാധിക്കും. മത്സരാധിഷ്ടിത പരീക്ഷ എഴുതുന്ന അല്ലെങ്കില്‍ എഴുതിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാനാവും. ജോലിയില്‍ നിങ്ങളുടെ മികച്ച പ്രകടനത്തിന് അഭിനന്ദനം ലഭിക്കും. ഏത് കാര്യത്തിലും നിങ്ങള്‍ നേട്ടമുണ്ടാക്കുന്നതും ഇക്കാലയളവിലായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+