ഇനിയങ്ങോട്ട് ആഡംബരജീവിതം, കൂടെ ഭാഗ്യദേവതയും; ത്രികോണ രാജയോഗം ഈ രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും
ജ്യോതിഷത്തില്‍ ഓരോ രാശിക്കും ഗ്രഹനിലക്കും രാശി മാറ്റത്തിനും എല്ലാം സവിശേഷമായ പ്രധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശി മാറും. പലപ്പോഴും രാശിമാറ്റത്തിന്റെ സമയത്ത് മറ്റ് പല ഗ്രഹങ്ങളുമായി സംക്രമണവും നടക്കാറുണ്ട്. ഇത്തരത്തില്‍ സംക്രമണം നടക്കുമ്പോഴാണ് രാജയോഗം പോലുള്ള വിശിഷ്ടമായ പല യോഗങ്ങളും ചില രാശിക്കാര്‍ക്കും വന്ന് ഭവിക്കുന്നത്.
പുതുവര്‍ഷത്തില്‍ ഇത്തരത്തില്‍ ഒരു രാജയോഗത്തിന് മൂന്ന് രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും. ത്രികോണ രാജയോഗമാണ് മൂന്ന രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ബുധന്റെ സംക്രമണം മൂലമാണ് ത്രികോണ രാജയോഗം രൂപപ്പെടുന്നത്. അത് എങ്ങനെ എന്ന് നോക്കാം. ജ്യോതിഷ വിധി പ്രകാരം ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് നിശ്ചിത സമയത്ത് ആണ് സഞ്ചരിക്കുന്നത്.

സമാനമായി നിശ്ചിത സമയത്താണ് ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും നടക്കുന്നത്. ഇത്തരത്തിലുള്ള സ്ഥാനമാറ്റം എല്ലാ രാശിക്കാരേയും അനുകൂലമായും പ്രതികൂലമായും ബാധിക്കാറുണ്ട്. ഫെബ്രുവരി മാസത്തിലെ ആദ്യ ദിനങ്ങളില്‍ തന്നെ ബുധന്‍ മകരം രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഇതുവഴിയാണ് ത്രികോണ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഇക്കാരണത്താലാണ് മൂന്ന് രാശിക്കാര്‍ക്ക് വന്‍ ഭാഗ്യം കൈവരാന്‍ പോകുന്നത്.

മകരം
മകരം രാശിക്കാര്‍ക്ക് വരും മാസം ത്രികോണ രാജയോഗത്തിന്റെ ഗുണങ്ങള്‍ ലഭിക്കും. ഫെബ്രുവരിയില്‍ ബുധന്‍ മകരം രാശിയിലേക്കാണ് പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ മകരം രാശിക്കാരെ കാത്ത് അതുല്യമായ ഭാഗ്യങ്ങളാണ് കൈവരാന്‍ പോകുന്നത്. ത്രികോണ രാജയോഗത്തിന്റെ സ്വാധീനത്താല്‍ ഇവരുടെ സമ്പത്ത് കുമിഞ്ഞ് കൂടും. മകരം രാശിക്കാരുടെ കരിയറിലും വലിയ നേട്ടങ്ങള്‍ കൈവരും.

ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച പാക്കേജോടെ തന്നെ ജോലി ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ വാഹനം, വീട് തുടങ്ങിയവ സ്വന്തമാക്കും. ബുധന്റെ കൃപയാല്‍ ലോട്ടറി ഭാഗ്യവും തേടിയെത്തും. ഭാഗ്യപരീക്ഷണം തുടരാം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വരാനും സാധ്യത കാണുന്നു.

തുലാം
തുലാം രാശിക്കാര്‍ക്കും ത്രികോണ രാജയോഗത്തിന്റെ ഭാഗ്യം ബുധന്റെ സംക്രമണത്താല്‍ ലഭ്യമാകും. തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത് എന്നതിനാല്‍ വലിയ നേട്ടങ്ങളാണ് തുലാം രാശിക്കാര്‍ക്ക് കരസ്ഥമാകാന്‍ പോകുന്നത്. ശാരീരിക സന്തോഷത്തിന്റെയും സ്വത്തിന്റെയും മാതാവിന്റെയും ഭാവനമായിട്ടാണ് നാലാം ഭാവത്തെ കണക്കാക്കുന്നത്. അതിനാല്‍ ഇക്കാലയളവില്‍ തുലാം രാശിക്കാരുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ആഡംബര വസ്തുക്കള്‍ വാങ്ങിക്കാനും ആഡംബര ജീവിതം നയിക്കാനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ തേടിയെത്തും. വ്യാപാര മേഖലകളില്‍ ഉള്ളവര്‍ വലിയ ലാഭം കൊയ്യാം. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കും. അപ്രതീക്ഷിതമായി പണം കൈയില്‍ വന്ന് ചേരും. ഏറെ നാളായി തിരികെ ലഭിക്കാത്ത കടം തിരിച്ച് കിട്ടും. ദാമ്പത്യജീവിതം സുഖകരമായിരിക്കും.

മേടം
മേടം രാശിക്കാര്‍ക്കും ബുധന്റെ സംക്രമണത്താല്‍ രൂപപ്പെടുന്ന ത്രികോണ രാജയോഗം വഴി വലിയ ഭാഗ്യങ്ങള്‍ തേടിയെത്തും. സമ്പത്ത് കുമിഞ്ഞ് കൂടും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വലിയ വിജയം തന്നെ തേടിയെത്താന്‍ സാധ്യത കാണുന്നു. പെട്ടെന്ന് പണം വന്ന് ചേരും. പുതിയ വീട് നിര്‍മിച്ച് ഉടന്‍ താമസം മാറാനും സാധ്യത കാണുന്നുണ്ട്

കരിയറില്‍ മികച്ച നേട്ടങ്ങള്‍ കാത്തിരിക്കുന്നു. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് ഉള്ളവര്‍ക്ക് ഈ സമയം അനുകൂലമാണ്. മേടം രാശിയുടെ പത്താം ഭാവത്തിലാണ് ത്രികോണ രാജയോഗം നടക്കുന്നത്. അതിനാല്‍ ഏറ്റവും മികച്ച പാക്കേജോടെ നല്ല അന്തരീക്ഷത്തിലുള്ള ജോലി തേടിയെത്തും. വ്യാപാരരംഗത്തുള്ളവര്‍ക്കും മികച്ച നേട്ടം കൊയ്യാം. പുത്തന്‍ ബിസിനസ് പരീക്ഷണങ്ങള്‍ വിജയം കൈവരിക്കും.












Click it and Unblock the Notifications