ഒന്നല്ല, മൂന്ന് രാജയോഗങ്ങള്‍... പുതുവര്‍ഷത്തില്‍ ഇവരെ കാത്തിരിക്കുന്നത് സൗഭാഗ്യപ്പെരുമഴ!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുടെ ജീവിതത്തെയും പ്രകൃതിയെയും മനസ്സിലാക്കുന്ന, പ്രാചീന ഭാരതീയമായ ഒരു സമ്പ്രദായമാണ് ജ്യോതിഷം. ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി ആകാശം വിഭജിച്ചിരിക്കുന്നു. ചന്ദ്രന്‍ സഞ്ചരിക്കുന്ന പാതയെ നക്ഷത്രങ്ങളുമായി ബന്ധിപ്പിച്ച് ദിവസത്തെ നാള്‍ നിര്‍ണയിക്കുന്നു.
പ്രപഞ്ചത്തിലെ ജീവജാലങ്ങളെ സ്വാധീനിക്കുന്ന 12 ഗ്രഹങ്ങള്‍ (നവഗ്രഹങ്ങളും മറ്റ് ഗ്രഹങ്ങളും) ഉള്‍പ്പെടുന്നു. ഇതില്‍ നവഗ്രഹങ്ങള്‍ ആണ് ജ്യോതിഷത്തില്‍ പ്രധാനം. ഓരോ മലയാള മാസങ്ങളുടേയും അടിസ്ഥാനത്തില്‍ രാശികളും കണക്കാക്കുന്നു. ഹിന്ദു ആചാരങ്ങളുടെ ആറ് പ്രധാന തത്വങ്ങളില്‍ ഒന്നാണ് ജ്യോതിഷം. ഒരു ശാസ്ത്രീയ വിഷയമായി പരിഗണിക്കപ്പെടുന്നില്ലെങ്കിലും, ഇത് ഇന്ത്യന്‍ സംസ്‌കാരത്തിലും വിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ ഒന്നാണ്.

ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളും 12 രാശികളും 9 ഗ്രഹങ്ങളും ആണ് ഉള്ളത് എന്ന് നേരത്തെ പറഞ്ഞല്ലോ. അവ ഏതൊക്കെയാണ് എന്ന് നോക്കാം. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശികളിലേക്ക് സഞ്ചരിക്കാറുണ്ട്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കാറുണ്ട്. ഇങ്ങനെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും ചൊവ്വയും ശുക്രനും. പുതുവര്‍ഷത്തില്‍ സൂര്യന്‍ ഈ മൂന്ന് ഗ്രഹങ്ങളുമായി ചേര്‍ന്ന് രാജയോഗങ്ങള്‍ സൃഷ്ടിക്കും. സൂര്യന്‍ ബുധനുമായി ചേര്‍ന്ന് ബുധാദിത്യ യോഗവും സൂര്യന്‍ ചൊവ്വയുമായി ചേര്‍ന്ന് മംഗളാദിത്യ യോഗവും സൂര്യന്‍ ശുക്രനുമായി ചേര്‍ന്ന് ശുക്രാദിത്യ യോഗത്തിനും രൂപം നല്‍കും.
ഇത് 12 രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും ബാധിക്കുന്നുത്. എന്നാല്‍ ചില രാശിക്കാര്‍ക്ക് മൂന്ന് രാജയോഗത്തിന്റേയും ഫലം ലഭിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയൊക്കെയാണ് അവ ഇവരുടെ ജീവിതത്തില്‍ പ്രതിഫലിക്കുക എന്നും നോക്കാം...
ധനു
ബുധാദിത്യ യോഗവും മംഗളാദിത്യ യോഗവും ശുക്രാദിത്യ യോഗവും ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന കാണുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുധാദിത്യ യോഗവും മംഗളാദിത്യ യോഗവും ശുക്രാദിത്യ യോഗവും ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കിയേക്കും. ബിസിനസുകാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സ്വദേശത്തും വിദേശത്തും യാത്ര ചെയ്യാനും കഴിയും












Click it and Unblock the Notifications