Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും.. ലോട്ടറി ഭാഗ്യവും ഉറപ്പ്; ഒന്നല്ല, മൂന്ന് രാജയോഗങ്ങള്‍..! ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഏപ്രില്‍ മാസത്തില്‍ നാല് ഗ്രഹങ്ങളാണ് രാശി മാറുന്നത്. ഈ മാസത്തില്‍ സൂര്യന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സംക്രമണം വഴി മൂന്ന് രാജയോഗങ്ങളാണ് രൂപപ്പെടാന്‍ പോകുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഈ സംക്രമം അഞ്ച് രാശിക്കാര്‍ക്കാര്‍ക്കാണ് ഗുണപരമാകുക.

astrology

ബുദ്ധിയുടെയും സംസാരത്തിന്റെയും ഘടകമായ ബുധന്‍ ഏപ്രില്‍ 2 മുതല്‍ മേട രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. ഏപ്രില്‍ 4 ന് ബുധന്‍ മേട രാശിയില്‍ അസ്തമിക്കുകയും ചെയ്തു. ഏപ്രില്‍ 9 ന് ബുധന്‍ മീനരാശിയില്‍ സംക്രമിക്കുകയും 19 ന് മീന രാശിയില്‍ ഉദിക്കുകയും ചെയ്തു. ഇതേ രാശിയില്‍ ബുധന്‍ ഏപ്രില്‍ 25 ന് നേര്‍രേഖയില്‍ സഞ്ചരിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യന്‍ ഏപ്രില്‍ 13 ന് മീന രാശിയില്‍ നിന്നും മേടം രാശിയിലേക്ക് എത്തും.

ഇത് മീന രാശിയില്‍ ബുധ-സൂര്യ സാന്നിധ്യത്തിന് കാരണമാകും. ഇതുവഴി ബുധാദിത്യ, ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കപ്പെടും. ഏപ്രില്‍ 23 നാണ് ചൊവ്വ വ്യാഴത്തിന്റെ രാശിയായ മീനരാശിയിലേക്ക് പ്രവേശിക്കുന്നത്. ഇതോടെ ബുധന്‍, രാഹു എന്നീ ഗ്രഹങ്ങളുമായി കൂടിച്ചേരല്‍ ഉണ്ടാകും. ശുക്രന്‍ ഏപ്രില്‍ 24 ന് വ്യാഴത്തിന്റെ രാശിയായ മീനത്തില്‍ നിന്ന് മേടത്തിലേക്ക് പ്രവേശിക്കും.

ഈ സമയത്ത് മേട രാശിയില്‍ ശുക്രന്‍, വ്യാഴം, സൂര്യന്‍ എന്നിവയുടെ സംയോജനമുണ്ടാകും. ഇത് ത്രിഗ്രഹയോഗവും വിപരീത രാജയോഗവും രൂപപ്പെടാന്‍ കാരണമാകും. ഇത്തരത്തില്‍ നാല് വലിയ ഗ്രഹങ്ങളുടെ സംക്രമണങ്ങള്‍ അപൂര്‍വമായ നാല് രാജയോഗങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. ഈ രാജയോഗങ്ങള്‍ അനുഗ്രഹമാകുന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം.

ഇടവം

നാല് വലിയ ഗ്രഹങ്ങളുടെ സംക്രമണം വഴി രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങളും ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാര്‍ അതിവേഗം സമ്പന്നരാകും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. സമൂഹത്തില്‍ പ്രശസ്തിയും ആദരവും വര്‍ധിക്കും.

മകരം

നാല് വലിയ ഗ്രഹങ്ങളുടെ സംക്രമണം വഴി രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങളും മകരം രാശിക്കാര്‍ക്ക് ഗുണകരമാണ്. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും, സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. മാതാപിതാക്കളുടെയും പൂര്‍വികരുടേയും അനുഗ്രഹത്താല്‍ ജീവിതത്തില്‍ വിജയം കൈവരിക്കാനാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും.

മിഥുനം

നാല് വലിയ ഗ്രഹങ്ങളുടെ സംക്രമണം വഴി രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങളും മിഥുനം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. വില പിടിപ്പുള്ള പല സമ്മാനങ്ങളും ലഭിക്കും. ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. പുതിയ വീട്ടില്‍ ആഡംബര ജീവിതം കാത്തിരിക്കുന്നു. മുന്‍കാല നിക്ഷേപത്തില്‍ നിന്ന് ലാഭം ലഭിക്കും

മീനം

നാല് വലിയ ഗ്രഹങ്ങളുടെ സംക്രമണം വഴി രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങളും മീനം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. വിദേശത്ത് ഉന്നതപഠനം, ജോലി എന്നിവ തേടുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.

ധനു

നാല് വലിയ ഗ്രഹങ്ങളുടെ സംക്രമണം വഴി രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങളും ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനമോ വീടോ വാങ്ങാനുള്ള സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. പിതൃസ്വത്ത് താനെ കൈയില്‍ വന്ന് ചേരും. കടബാധ്യതകള്‍ തീര്‍ത്ത് സ്വസ്ഥ ജീവിതം നയിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+