വരാനിരിക്കുന്നത് മൂന്ന് രാജയോഗങ്ങള്‍..! പൊന്നും പണവും കൈയിലേക്ക്, ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് പറയുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ പല തരത്തില്‍ ആയിരിക്കും സ്വാധീനം ചെലുത്തുക.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങള്‍ രാശി മാറുന്ന സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കാറുണ്ട്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ആയിരിക്കും രാജയോഗങ്ങള്‍ രൂപപ്പെടുക. രാജയോഗങ്ങള്‍ വ്യക്തികളുടെ ജീവിതത്തില്‍ സവിശേഷമായ സ്വാധീനം ചെലുത്തും.

കൊല്ലവര്‍ഷം 1201 പിറന്നിട്ട് രണ്ടാമത്തെ മാസമാണിത്. കന്നി മാസത്തില്‍ ജ്യോതിഷ പ്രകാരം നിരവധി രാജയോഗങ്ങള്‍ രൂപീകരിക്കുന്നുണ്ട്. ഈ യോഗങ്ങള്‍ ഓരോ രാശിക്കാരെയും വ്യത്യസ്തമായിട്ടാണ് സ്വാധീനിക്കുന്നത്. ശശയോഗം, പരിവര്‍ത്തനയോഗം, സമസപ്തയോഗം എന്നീ രാജയോഗങ്ങളാണ് പ്രധാനമായും ഈ സമയം രൂപീകരിക്കുന്നത്. ശനി രൂപീകരിക്കുന്ന ഒരു യോഗമാണ് ശശയോഗം.
ശനി ഒരു കേന്ദ്രഭാവത്തില്‍ (1, 4, 7, 10 ഭാവങ്ങളില്‍) അതിന്റെ സ്വക്ഷേത്രമായ മകരം, കുംഭം രാശികളിലോ ഉച്ചരാശിയായ തുലാം രാശിയിലോ നില്‍ക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. രണ്ട് ഗ്രഹങ്ങള്‍ പരസ്പരം രാശി മാറി നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന യോഗമാണ് പരിവര്‍ത്തനയോഗം. അതായത് ഒരു ഗ്രഹം മറ്റൊരു ഗ്രഹത്തിന്റെ രാശിയിലും, രണ്ടാമത്തെ ഗ്രഹം ആദ്യത്തേതിന്റെ രാശിയിലും നില്‍ക്കുന്ന സാഹചര്യങ്ങളില്‍ ആണ് ഇത് രൂപപ്പെടുന്നത്.
സമസപ്തയോഗം എന്ന് പറയുന്നത് രണ്ട് ഗ്രഹങ്ങള്‍ പരസ്പരം ഏഴാം ഭാവത്തില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ രൂപപ്പെടുന്നുതാണ്. ഈ രാജയോഗങ്ങള്‍ കന്നി മാസത്തില്‍ നാല് രാശിക്കാര്‍ക്കാണ് ഗുണപരമായി ഭവിക്കുക എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏതൊക്കെയാണ് ആ രാശികള്‍ എന്നും എങ്ങനെയാണ് അവ സ്വാധീനം ചെലുത്തുക എന്നും നമുക്ക് നോക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ശശയോഗം, പരിവര്‍ത്തനയോഗം, സമസപ്തയോഗം എന്നീ രാജയോഗങ്ങള്‍ ഏറെ ഗുണം ചെയ്യും. ജോലി സംബന്ധമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ അവസാനിക്കും. കരിയറില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ കാലയളവില്‍ നേട്ടം കൊയ്യാം. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും അനുകൂല സമയം.
കുംഭം
ശശയോഗം, പരിവര്‍ത്തനയോഗം, സമസപ്തയോഗം എന്നീ രാജയോഗങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും.
മീനം
ശശയോഗം, പരിവര്‍ത്തനയോഗം, സമസപ്തയോഗം എന്നീ രാജയോഗങ്ങള്‍ മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ അനുഭവപ്പെടാം. സന്തോഷകരമായ ദാമ്പത്യ ജീവിതം ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശശയോഗം, പരിവര്‍ത്തനയോഗം, സമസപ്തയോഗം എന്നീ രാജയോഗങ്ങള്‍ ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സ്വപ്‌നം കണ്ട ജീവിതം മുന്നിലെത്തും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. സുഹൃത്തുക്കളില്‍ നിന്ന് ഏത് കാര്യത്തിനും പിന്തുണ ലഭിക്കും.












Click it and Unblock the Notifications