ഒന്നും രണ്ടുമല്ല.. ട്രിപ്പിള്‍ രാജയോഗം; ഈ രാശിക്കാരുടെ നല്ല സമയം തെളിഞ്ഞു
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില വ്യക്തികള്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഗുണം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് ദോഷകരമായിരിക്കും.
ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഒമ്പത് ഗ്രഹങ്ങളാണ് ജ്യോതിഷ പ്രകാരം ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.
ചില സമയത്ത് ഒരേ സമയം തന്നെ ഒന്നിലേറെ രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. ഇത്തരം ഒരു അപൂര്‍വ സാഹചര്യമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ശശ യോഗം, പരിവര്‍ത്തന യോഗം, രവി യോഗം എന്നിവയാണ് വെള്ളിയാഴ്ച ദിവസം രൂപം കൊണ്ടത്. ഇതുവഴി ചില രാശിക്കാര്‍ക്ക് ശുക്രന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാലക്ഷ്മി പടി കയറിയെത്തുകയും ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ മൂന്ന് രാജയോഗങ്ങളും ഒരു പോലെ ഗുണം ചെയ്യുകയെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളും അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ സൗഭാഗ്യങ്ങളാണ് കൈവന്നിരിക്കുന്നത്. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളവും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടം കൊയ്യാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളും ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. പുത്തന്‍ വീട്ടില്‍ ആഡംബരപൂര്‍ണമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയും. ഈ രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ നിരവധി സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളും അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറിനും സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. നിയമപരമായ കാര്യങ്ങളില്‍ പരിഹാരം കണ്ടെത്താനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളും ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും എല്ലാം വന്നെത്തും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാവുന്നതാണ്. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറാന്‍ സാധ്യത ഏറെയാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളും അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും.












Click it and Unblock the Notifications