Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നല്ല, രണ്ടല്ല.. ഒറ്റയടിക്ക് മൂന്ന് രാജയോഗങ്ങള്‍; ഈ രാശിക്കാരെ കാത്തിരിക്കുന്നത് സുവര്‍ണദിനങ്ങള്‍

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഓരോ വ്യക്തികളുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട പല കാര്യങ്ങള്‍ക്കും ജ്യോതിഷത്തെ ആശ്രയിക്കാറുണ്ട്. ജനനത്തിന് ശേഷമുള്ള ജീവിതവും ജീവിതത്തിലെ പ്രധാന സംഭവങ്ങളായ വിവാഹം, ഗൃഹപ്രവേശം, ജോലി, പ്രണയം തുടങ്ങി ഒട്ടുമിക്ക കാര്യങ്ങള്‍ക്കും ജ്യോതിഷ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പലരും സ്വീകരിക്കാറുണ്ട്.

ഗ്രഹനില, ജന്മനക്ഷത്രം, ജനന സമയം, രാശി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ആണ് ഇത് നിര്‍ണയിക്കുന്നത്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

astrology

ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ.

ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. രാശികള്‍ 12 എണ്ണവും നക്ഷത്രങ്ങള്‍ 27 എണ്ണവും ഉണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് നക്ഷത്രങ്ങള്‍. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ച് മൂന്ന് രാജയോഗങ്ങള്‍ രൂപപ്പെടാന്‍ പോകുകയാണ്. വ്യാഴം അതിന്റെ ഉയര്‍ന്ന രാശിയില്‍ സംക്രമിക്കുന്നതിനാല്‍ ഹംസ യോഗവും, സൂര്യന്റെയും ബുധന്റെയും സംക്രമണം മൂലം ബുധാദിത്യ രാജയോഗവും, ശുക്രന്‍ സ്വന്തം രാശിയില്‍ ആയതിനാല്‍ മാളവ്യ രാജയോഗവും ആണ് രൂപീകരിക്കാന്‍ പോകുന്നത്. ഈ വര്‍ഷത്തെ ദീപാവലി ഒക്ടോബര്‍ 20 നാണ്.

ദീപാവലിക്ക് ശേഷമായിരിക്കും ഈ മൂന്ന് രാജയോഗങ്ങളും രൂപപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മൂന്ന് രാജയോഗങ്ങള്‍ ഒരുമിച്ചെത്തുന്നത്. വേദ ജ്യോതിഷമനുസരിച്ച് നവംബറില്‍ ആയിരിക്കും ഹംസ മാളവ്യ ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടങ്ങളായിരിക്കും ലഭിക്കുക. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് ട്രിപ്പിള്‍ രാജയോഗങ്ങള്‍ ഗുണകരമാകും. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ ലഗ്‌ന ഭാവത്തില്‍ ഹംസ രാജയോഗവും നാലാമത്തെ ഭാവത്തില്‍ മാളവ്യ രാജയോഗവും രൂപപ്പെടുന്നു. അതിനാല്‍ ഇവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, സ്ഥലംമാറ്റം എന്നിവ അനുഭവിക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും.

മകരം

മകരം രാശിക്കാര്‍ക്ക് ട്രിപ്പിള്‍ രാജയോഗങ്ങള്‍ അനുകൂലമായിരിക്കും. കുടുംബ ബന്ധങ്ങളില്‍ ഐക്യം നിലനില്‍ക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ജോലി സംബന്ധമായ ആവശ്യത്തിനായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ട്രിപ്പിള്‍ രാജയോഗങ്ങള്‍ ഗുണം ചെയ്യും. ഈ രാശിയുടെ ഒമ്പതാം ഭാവത്തില്‍ മാളവ്യ രാജയോഗവും ആറാം ഭാവത്തില്‍ ഹന്‍സ് രാജയോഗവും രൂപപ്പെടും. അതിനാല്‍ ഈ സമയത്ത് ഭാഗ്യദേവത നിങ്ങള്‍ക്കൊപ്പമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+