Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ഈ മാസം ട്രിപ്പിള്‍ രാജയോഗം...; ഇവരുടെ ജീവിതം മാറിമറിയാന്‍ പോകുന്നു!

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും ജ്യോതിഷ പ്രകാരം ഗ്രഹനില, നക്ഷത്രം, രാശി എന്നിവയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

ഒമ്പത് ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റവും നക്ഷത്ര മാറ്റവും നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് 12 രാശിക്കാരിലും 27 നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ ഈ മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ചിലര്‍ക്ക് ഗ്രഹങ്ങളുടെ ഈ പരിവര്‍ത്തനം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഗ്രഹങ്ങളുടെ മാറ്റം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

Triple Rajayoga

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. എല്ലാ മാസവും രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. ഇതെല്ലാം രാശികളില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക. 2025 ജൂണ്‍ മാസത്തില്‍ ജ്യോതിഷ പ്രകാരം ചില രാശികള്‍ക്ക് ഗ്രഹനിലകളുടെ അനുകൂല ഫലങ്ങള്‍ ലഭിക്കുമെന്ന് പറയപ്പെടുന്നു. മിഥുനം രാശിയില്‍ ബുധന്‍, സൂര്യന്‍, വ്യാഴം എന്നിവയുടെ സംയോജനം മൂലം രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ചില രാശികള്‍ക്ക് ശുഭകരമായിരിക്കും.

ജൂണ്‍ 15-നാണ് ത്രിഗ്രഹം യോഗം ആരംഭിക്കുന്നത്. കൂടാതെ, ബുധാദിത്യ രാജയോഗം, നവപഞ്ചമ രാജയോഗം എന്നിവയും ഈ മാസത്തില്‍ ചില രാശികള്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ ഈ മൂന്ന് രാജയോഗങ്ങളും ഒരുപോലെ ഗുണം ചെയ്യുന്ന ചില രാശിക്കാരുണ്ട്. അവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

മേടം

ജൂണ്‍ മാസത്തില്‍ രൂപീകരിക്കുന്ന എല്ലാ രാജയോഗങ്ങളും മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പല കാര്യങ്ങളിലും വിജയം കൈവരിക്കാന്‍ സാധിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് പോലെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്ല സമയമാണ് എന്ന് കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. പങ്കാളിയില്‍ നിന്ന് എല്ലാ കാര്യത്തിനും പിന്തുണ ലഭിക്കും.

മിഥുനം

ജൂണ്‍ മാസത്തില്‍ രൂപീകരിക്കുന്ന ബുധാദിത്യ രാജയോഗം, നവപഞ്ചമ രാജയോഗം, ത്രിഗ്രഹി രാജയോഗം എന്നിവ മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സാമ്പത്തികമായി വലിയ ഉയരത്തിലെത്താന്‍ സാധിക്കും. ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

ഈ രാശിക്കാര്‍ക്ക് ഈ മാസം പല നേട്ടങ്ങളും സ്വന്തമാക്കാന്‍ കഴിയും. ബിസിനസില്‍ പുതിയ വഴികള്‍ തുറന്നു കിട്ടും. ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ധനവിനോ സ്ഥാനക്കയറ്റത്തിനോ ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റത്തിനോ സാധ്യതയുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ രൂപീകരിക്കുന്ന ബുധാദിത്യ രാജയോഗം, നവപഞ്ചമ രാജയോഗം, ത്രിഗ്രഹി രാജയോഗം എന്നിവ അനുകൂലമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാന്‍ യോഗം കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിക്കും.

ധനു

ജൂണ്‍ മാസത്തില്‍ രൂപീകരിക്കുന്ന ബുധാദിത്യ രാജയോഗം, നവപഞ്ചമ രാജയോഗം, ത്രിഗ്രഹി രാജയോഗം എന്നിവ ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൈവരിക്കാന്‍ സാധിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+