Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും സ്വന്തമാക്കാം, ഇട്ടുമൂടാനുള്ള സ്വര്‍ണം, കൈനിറയെ പണം; ഒന്നല്ല മൂന്ന് രാജയോഗം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം വലിയ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് മോശം ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാളുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ മാത്രമെ സംഭവിക്കു. നല്ലത് സംഭവിക്കുമ്പോള്‍ ശുക്രനുദിച്ചു എന്നൊരു പ്രയോഗം പോലും അങ്ങനെ വന്നതാണ്. മാര്‍ച്ച് 31 മുതല്‍ തന്റെ ഉച്ച രാശിയായ മീനം രാശിയിലാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. ഏപ്രില്‍ 23 വരെ ഇവിടെ തുടരും.

astrology

മീനത്തില്‍ രാഹുവുമായി ശുക്രന്‍ സംയോജിക്കും. ഇതുവഴി മാളവ്യ, വിപരീത ലക്ഷ്മീ നാരായണ രാജയോഗം എന്നിങ്ങനെ മൂന്ന് രാജയോഗങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാരെ സംബന്ധിച്ച് അനിതരസാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മകരം

ശുക്രന്റെ മീനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങളും മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറ്റെടുത്ത ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ധനു

ശുക്രന്റെ മീനം രാശിയിലെ രാഹുവുമായുള്ള കൂടിച്ചേരലും സംക്രമണം വഴി രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങളും ധനു രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. സാമ്പത്തികമായി വലിയ ഉയരത്തിലെത്താന്‍ സാധിക്കും. പണത്തിന് ഒട്ടും കുറവുണ്ടാകില്ല. ഇത് നിങ്ങളെ ആഡംബര ജീവിതത്തിലേക്ക് നയിക്കും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും.

തുലാം

ശുക്രന്റെ മീനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങളും തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉറപ്പാണ്. വസ്തു സംബന്ധമായ ഇടപാടുകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. മത്സര പരീക്ഷകളില്‍ വിജയം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+