ധന്‍തേരസിനൊപ്പം മൂന്ന് രാജയോഗങ്ങളും..! നാളെ മുതല്‍ ഈ രാശിക്കാരുടെ നല്ലദിനങ്ങള്‍ തുടങ്ങും
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജനനം തൊട്ട് മരണം വരെയുള്ള വ്യക്തികളുടെ കാര്യങ്ങള്‍ ഗണിക്കുന്നതിന് ജാതകത്തില്‍ ഇത് പ്രധാനമാണ്.

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറും. ഗ്രഹ സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം വലിയ പ്രാധാന്യമുള്ള ദിനങ്ങളിലൊന്നാണ് ധന്‍തേരസ്. ദീപാവലി ആഘോഷത്തിന്റെ തുടക്കമാണ് ധന്‍തേരസ്. സമ്പത്ത് എന്ന് അര്‍ത്ഥം വരുന്ന ധന്‍, ചന്ദ്രചക്രത്തിന്റെ പതിമൂന്നാം ദിനമായ തേരസ് എന്നിവയില്‍ നിന്നാണ് ധന്‍തേരസ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
ഈ വര്‍ഷം ധന്‍തേരസ് ഒക്ടോബര്‍ 18 അഥവാ നാളെയാണ്. സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങള്‍ ഈ ദിവസം വാങ്ങുന്നത് സമ്പത്തും സമൃദ്ധിയും വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിശ്വാസം. ജ്യോതിഷപരമായും ഏറെ പ്രാധാന്യമുള്ള ദിവസമാണിത്. നാളെ ബുധാദിത്യ രാജയോഗം, ഹന്‍സ് രാജയോഗം, ബ്രഹ്‌മയോഗം എന്നിവയുടെ മഹാസംഗമമാണ് നടക്കാന്‍ പോകുന്നത്.
ഇത് എല്ലാ വ്യക്തികളേയും പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളേയും സ്വാധീനിക്കും. ധന്‍തേരസ് ദിനത്തിലെ ബുധാദിത്യ രാജയോഗം, ഹന്‍സ് രാജയോഗം, ബ്രഹ്‌മയോഗം എന്നിവയുടെ മഹാസംഗമം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമാകുക എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ധന്‍തേരസ് ദിനത്തിലെ ബുധാദിത്യ രാജയോഗം, ഹന്‍സ് രാജയോഗം, ബ്രഹ്‌മയോഗം എന്നിവയുടെ മഹാസംഗമം ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്താനും അവസരം ലഭിക്കും.
കര്‍ക്കിടകം
ധന്‍തേരസ് ദിനത്തിലെ ബുധാദിത്യ രാജ യോഗം, ഹന്‍സ് രാജ യോഗം, ബ്രഹ്‌മയോഗം എന്നിവയുടെ മഹാസംഗമം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സാമ്പത്തികമായി ഉന്നതിയിലെത്തും.
കന്നി
ധന്‍തേരസ് ദിനത്തിലെ ബുധാദിത്യ രാജയോഗം, ഹന്‍സ് രാജയോഗം, ബ്രഹ്‌മയോഗം എന്നിവയുടെ മഹാസംഗമം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ബിസിനസില്‍ നല്ല ലാഭം നേടാനാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷം ലഭിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications