Get Updates
Get notified of breaking news, exclusive insights, and must-see stories!

പണത്തിന് മുട്ടുവരില്ല; ഈ രാശിക്കാർക്ക് ഉഭയചാരി രാജയോ​ഗം; ജീവിതം പച്ചപിടിക്കും

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾ രാശിമാറുമ്പോൾ പല യോ​ഗങ്ങളും രൂപപ്പെടും. 500 വ‍ർഷങ്ങൾക്ക് ശേഷം സൂര്യന്റെ ഇരുവശങ്ങളിലും രാഹുവും ചൊവ്വയും ഉള്ളതിനാൽ ഉഭയചാരി രാജയോ​ഗം രൂപപ്പെടുന്നു. ഇതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങളാണ് ഉണ്ടാവുന്നത്. സാമ്പത്തിക നേട്ടവും പുരോ​ഗതിയും ഉണ്ടാവും.

ജ്യോതിഷ പ്രകാരം സൂര്യനിൽ നിന്ന് 2, 12 എന്നീ രണ്ട് ഭാവങ്ങളിലും ഏതെങ്കിലും ​ഗ്രഹം അതായത് ചന്ദ്രൻ ഒഴികെയുള്ളവ ഉണ്ടാവുമ്പോൾ ഉഭയചാര്യ രാജയോ​ഗം സൃഷ്ടിക്കും. ഈ രാജയോ​ഗമുള്ള ഒരു വ്യക്തിയുടെ ഭാ​ഗ്യം വളരെ ശക്തമാണ്.

astrology

രാജയോ​ഗം ഉണ്ടാകുന്ന വ്യക്തികൾക്ക് രാജാവിനെ പോലെ ജീവിക്കാൻ കഴിയും. ഇവർക്ക് ആത്മവിശ്വാസം വർദ്ധിക്കും. മുന്നിലെ പ്രതിസന്ധികളെ നിസ്സാരമായി നിങ്ങൾ മറികടക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഉഭയചാരി രാജയോഗത്തിന്റെ ഫലം ലഭിക്കുന്നതെന്ന് വിശദമായി അറിയാം.

കുംഭം: കുംഭം രാശിയിൽ ശനി, സൂര്യൻ, ചൊവ്വ, രാഹു എന്നിവർ ഒരുമിച്ച് വരുമ്പോൾ നിങ്ങൾക്ക് ഒരുപാട് സൗഭാ​ഗ്യങ്ങൾ ഉണ്ടാകും. ഉഭയചാരി രാജയോ​ഗം ഈ രാശിക്കാർക്ക് വലിയ അനു​ഗ്രഹമായിരിക്കും. ഇതിലൂടെ കരിയറിലും ബിസിനസ്സിലും നിങ്ങൾക്ക് വൻ ലാഭങ്ങൾ ഉണ്ടാക്കും. ബിസിനസ്സിൽ പുതിയ ഐഡിയകൾ നടപ്പാക്കാൻ നിങ്ങള്‌‍‍ കരുതുന്നുണ്ടെങ്കിൽ മുന്നോട്ടുപോവുക. വിജയത്തിലെത്തും.

സാമ്പത്തിക നേട്ടവും പുതിയ ഇടപാടുകൾ നടക്കുകയും ചെയ്യും. സാമ്പത്തികമായി മെച്ചപ്പെടും. വിവാഹം കഴിഞ്ഞ വ്യക്തികളാണെങ്കിൽ ഇവർക്ക് ജീവിതത്തിൽ സമാധാനം ഉണ്ടാവും. കുടുംബാം​ഗങ്ങളുമായുള്ള ബന്ധം ശക്തമാകും. ജീവിതത്തിലെ ഏറ്റവും നല്ല നേരമാണ്.

മകരം: സൂര്യന്റെ ഇരുവശത്തും ചൊവ്വയും രാഹുവും വരുന്നതോടെ വർഷങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ഈ രാജയോ​ഗം മകരം രാശിക്കാരുടെ ജീവിതത്തിൽ വലില പുരോ​ഗതി കൊണ്ടുവരും. അപ്രതീക്ഷിത നേട്ടങ്ങളാണ് കൊണ്ടുവരിക. വിദേശത്ത് നിന്ന് സാമ്പത്തിക ധന ലാഭം ഉണ്ടാവാനുള്ള സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിയിൽ നല്ല നേരമാണ്. ഭാ​ഗ്യം എന്നും ഉണ്ടാകും. ഈ സമയത്ത് വാഹനമോ വസ്തുവോ വാങ്ങാൻ യോ​​ഗം കാണുന്നു. തൊഴിൽ തേടുന്നവർക്ക് ഈ സമയത്ത് തൊഴിൽ ലഭിക്കും.

തുലാം: സൂര്യന്റെയും ചൊവ്വയുടേയും അനു​ഗ്രഹത്താൽ ഈ രാശിക്കാർക്ക് ജോലിയിൽ വിജയം ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വരുമാനം വർധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ബിസിനസ്സ് രം​ഗത്ത് ഉള്ളവർക്ക് വളരെ നല്ല നേരമാണ്. വലിയ ബിസിനസ്സ് ഇടപാട് ലഭിക്കാനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+