കുന്നോളം പൊന്നും പണവും ലഭിക്കും... ആഡംബര ജീവിതം വന്നെത്തി; ഇതാണ് രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇത് എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ക്ക് പുറമെ നിഴല്‍ ഗ്രഹങ്ങളായ ചന്ദ്രന്‍, രാഹു, കേതു എന്നിവയ്ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. നിഴല്‍ ഗ്രഹങ്ങളും രാശി മാറ്റം നടത്താറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരിലും വിവിധ തരത്തിലായിരിക്കും സ്വാധീനമുണ്ടാക്കുക. ചന്ദ്രന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് കൊടുത്തിരിക്കുന്നത്. ചന്ദ്രന്റെ രാശി മാറ്റം സവിശേഷമായ നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും.

അധികം വൈകാതെ ചന്ദ്രന്‍ രാശി മാറാന്‍ ഒരുങ്ങുകയാണ്. ഇതിനൊപ്പം ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളുടെ സ്വാധീനവും ചന്ദ്രന്റെ രാശി മാറ്റത്തില്‍ പ്രതിഫലിക്കും. ഇത് ജ്യോതിഷത്തിലെ പ്രധാന രാജയോഗങ്ങളിലൊന്നായ ഉഭയാചാരി രാജയോഗം രൂപപ്പെടാന്‍ കാരണമാകും. ഇതുവഴി ഏതെല്ലാം രാശിക്കാര്‍ക്കാണ് ഭാഗ്യമുണ്ടാകുന്നതെന്ന് നോക്കാം.
മേടം
ചന്ദ്രന്റെ രാശി മാറ്റം മൂലം രൂപപ്പെടുന്ന ഉഭയാചാരി രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വന്തമായൊരു വീട് എന്ന ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. സാമ്പത്തികമായുണ്ടായിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനാകും.
ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പ്രണയ ബന്ധം അധികം വൈകാതെ വിവാഹത്തിലേക്ക് വഴി മാറും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കര്‍ക്കടകം
ചന്ദ്രന്റെ രാശി മാറ്റം മൂലം രൂപപ്പെടുന്ന ഉഭയാചാരി രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കും അനുകൂല സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഒരു കൈ നോക്കാം.
ചിങ്ങം
ചന്ദ്രന്റെ രാശി മാറ്റം മൂലം രൂപപ്പെടുന്ന ഉഭയാചാരി രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കും. ആസ്തിയില്‍ വര്‍ധനവിന് സാധ്യത കാണുന്നു. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യും. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കാനാകും.
കന്നി
ചന്ദ്രന്റെ രാശി മാറ്റം മൂലം രൂപപ്പെടുന്ന ഉഭയാചാരി രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവയില്‍ ഏതെങ്കിലും സ്വന്തമാക്കാന്‍ സാധിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും ഉണ്ടാകും.












Click it and Unblock the Notifications