Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിതമായി തേടിയെത്തുന്ന ദുഖവാർത്ത, അപ്രതീക്ഷിത ഭാഗ്യലബ്ധി! ഈ രാശിക്കാരാണോ?

കന്നി രാശിക്കാർക്ക് വിലകൂടി വസ്തുക്കൾ സ്വന്തമാക്കാനുളള അവസരമുണ്ട്. ചിങ്ങം രാശിക്കാർക്ക് അപ്രതീക്ഷിതമായ മനോവിഷമം ഉണ്ടാക്കുന്ന സംഭവങ്ങൾ നേരിടേണ്ടി വരും. നിങ്ങളുടെ രാശിഫലം അറിയാം.

മേടം - സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പ്രമോഷനു ശ്രമിക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

Today Horoscope

ഇടവം - സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ദുഃഖവാര്‍ത്ത ശ്രവിക്കാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.

മിഥുനം - ചഞ്ചല മനഃസ്ഥിതി ആയിരിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും.

കര്‍ക്കടകം - പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. വരവുചിലവുകള്‍ ഒത്തുപോകും. കലാകാരന്മാര്‍ക്ക് കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും.

ചിങ്ങം - സംഗീത, നാടക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. അനാവശ്യമായ സംസാരം ഒഴിവാക്കണം. അപ്രതീക്ഷിതമായി മനഃക്ലേശത്തിനു ഇടയാക്കുന്ന സംഭവങ്ങളുണ്ടാകും. ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകും.

കന്നി - എല്ലാ കാര്യങ്ങള്‍ക്കും സ്വജനസഹായം പ്രതീക്ഷിക്കാം. വിലകൂടിയ വസ്തുക്കള്‍ സമ്പാദിക്കും. കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തും. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

തുലാം - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. മുന്‍കോപം നിയന്ത്രിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.

Today Horoscope

വൃശ്ചികം - കര്‍മ്മരംഗത്ത് എതിരാളികള്‍ കുറയും. സന്താനസുഖം ബന്ധുഗുണം എന്നിവ ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. സഹോദരങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കും. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.

ധനു - പ്രശസ്തി വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ നിന്നുള്ള ആദായം കുറയും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.

മകരം - പ്രതിസന്ധികളില്‍ പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കില്ല. മനോധൈര്യവും കാര്യവിജയവും ഉണ്ടാകുന്നതാണ്. ആരോഗ്യപരമായി ദോഷകാലം. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക.

കുംഭം - ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ കൃതി പ്രസിദ്ധീകരിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപ്രതീക്ഷിത ഭാഗ്യലബ്ധി.

മീനം - അല്‍പ്പം ശ്രദ്ധിച്ചാല്‍ ആപത്തുകളില്‍ നിന്നു രക്ഷപെടാം. ബന്ധുക്കള്‍ അനുകൂലമായിരിക്കും. ദൂരെയാത്ര വേണ്ടിവരും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+