ഈ നാളുകാർക്ക് അപ്രതീക്ഷിത ധനനഷ്ടം, മനഃക്ലേശത്തിനും സാധ്യത, ആഗ്രഹിക്കുന്നത് തടസ്സപ്പെടും
സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. സഹോദരഗുണം ഉണ്ടാകും. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.

അവിട്ടം, ചതയം, പൂരുരുട്ടാതി നാളുകാർക്ക് ഇന്ന് വിദേശത്ത് നിന്ന് സന്തോഷകരമായ സന്ദേശങ്ങൾ ലഭിക്കും. അതേസമയം വിദേശത്ത് താമസിക്കുന്ന ഈ നാളുകാർ വളരെ ശ്രദ്ധിച്ച് വേണം കാര്യങ്ങൾ ചെയ്യാൻ. നാളുകാരുടെ മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും.
ഉതൃട്ടാതി, രേവതി നാളുകാർക്ക് യാത്രയ്ക്കിടെ കയ്യിലെ പണം നഷ്ടപ്പെടാൻ സാധ്യത കാണുന്നു. ആരോഗ്യപരമായും ചില ബുദ്ധിമുട്ടുകളുണ്ടാകും. നിങ്ങളുടെ ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ഉണ്ടാകും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കം. വിദ്യാഗുണം ഉണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനച്ചെലവ് കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രു ശല്യമുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ദൂരയാത്രയ്ക്കു സാധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്. സാമ്പത്തികനേട്ടം ഉണ്ടാകും. അപകീര്‍ത്തി ഉണ്ടാകാതെ കരുതിയിരിക്കണം. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
തൊഴില്‍ രഹിതര്‍ക്ക് ജോലി സാധ്യത കാണുന്നു. സംസാരത്തില്‍ നിയന്ത്രണം വേണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃക്ലേശത്തിനു സാധ്യത. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. ചെറുയാത്രകള്‍ ആവശ്യമായി വരും. സര്‍വ്വകാര്യ വിജയം, പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടകള്‍ അനുഭവപ്പെടും. സാമ്പത്തിക ബാധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജീവിതപങ്കാളിക്ക് ഔദ്യോഗിക മേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. ദീര്‍ഘ വീക്ഷണത്തോടു കൂടി മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട് താല്‍പര്യം കൂടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും, ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സഹോദരഗുണം ഉണ്ടാകും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. മാതൃഗുണം ഉണ്ടാകും. സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. സഹോദരഗുണം ഉണ്ടാകും. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മംഗളകാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. യാത്രയില്‍ അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിക്കണം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയമാണ്. കലാ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. മാതാവിന് രോഗസാധ്യത കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കാണുന്നു. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും സന്തോഷവും ഉണ്ടാകും. നിസ്സാര കാര്യങ്ങള്‍ക്കു പോലും വല്ലാതെ അസ്വസ്ഥതപ്പെടും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങള്‍ക്ക് തൊഴില്‍ സാധുത കാണുന്നു. മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. അപ്രതീക്ഷിതമായി ധനച്ചെലവുണ്ടാകും. ഏതുകാര്യത്തിനും അധികച്ചെലവുണ്ടാകും. പല സന്ദര്‍ഭങ്ങളിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതും നിമിത്തം അബദ്ധങ്ങള്‍ ഒഴിവാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍രംഗത്ത് പ്രതികൂലസ്ഥിതി അനുഭവ പ്പെടും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. ബന്ധുഗുണം ഉണ്ടാകും. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനെക്കുറിച്ച് ഓര്‍ത്ത് വല്ലാതെ ഉത്കണ്ഠപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശത്രുശല്യം വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കണം. ആഢംബരവസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. സാമ്പത്തിക ഇടപാടില്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ബന്ധുഗുണം ഉണ്ടാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. സന്താനങ്ങള്‍ക്ക് തൊഴില്‍ സാധ്യത കാണുന്നു. സന്താനങ്ങളുടെ വിവാഹം തീരുമാനത്തിലെത്തും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാധ്യത. വിദേശത്തുനിന്ന് മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. യാത്രയില്‍ പണനഷ്ടത്തിനു സാധ്യത. സഹോദര സ്ഥാനീയരുമായി കലഹത്തിനു സാധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അപ്രതീക്ഷിത ധനനഷ്ടത്തിനും, മനഃക്ലേശത്തിനും സാധ്യത. സന്താഗുണം ഉണ്ടാകും.












Click it and Unblock the Notifications