കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിനികളെ കസ്റ്റഡിയിലെടുത്ത മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Anwar Sadath
Google Oneindia Malayalam News

ഗാസിയാബാദ്: ഉത്തര്‍ പ്രദേശിയില്‍ പ്രണയിനികളെ കസ്റ്റഡിയിലെടുത്ത മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ആന്റി റോമിയോ സ്‌ക്വാഡിന്റെ പേരിലായിരുന്നു ഗാസിയാബാദിലെ പാര്‍ക്കിയില്‍ വെച്ച് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. വനിതാ പോലീസ് ഇല്ലാതെയായിരുന്നു പെണ്‍കുട്ടിയെ ഉള്‍പ്പെടെ സ്റ്റേഷനിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പോലീസുകാര്‍ തന്നെ സദാചാര പോലീസ് ചമയുകയാണെന്ന ആരോപണം ഉയര്‍ന്നതോടെ പോലീസിനെതിരെ നടപടി എടുക്കുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലയേറ്റയുടന്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പരസ്പര സമ്മതത്തോടെ ഇരിക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുക്കരുതെന്ന് ഇതോടെ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

lovers-2

വിദ്യാര്‍ഥികളായ കാമുകീകാമുകന്മാരെ അബേദ്കര്‍ പാര്‍ക്കില്‍നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളോട് ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ തയ്യാറില്ലെന്നും പോലീസ് പറയുന്നു. സംഭവത്തിന്റെ വീഡിയോ ചില യാത്രക്കാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് വിവാദമായത്.

ഇതേ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ മെഹ്താബ്, ദിലീപ് കുമാര്‍, പങ്കജ് കുമാര്‍ എന്നിവരെ പോലീസ് സസ്‌പെന്‍ഡ് ചെയ്തു. വീഡിയോയില്‍ പോലീസുകാര്‍ യുവതീയുവാക്കളെ അനാവശ്യമായി ശല്യം ചെയ്‌തെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. പെണ്‍കുട്ടികള്‍ക്കെതിരായ പൂവാലശല്യം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ആന്റി റോമിയോ സ്വാഡ് രൂപീകരിച്ചത്. ഇവര്‍ പിന്നീട് സദാചാര പോലീസ് ആയി മാറിയെന്ന് ആക്ഷേപമുണ്ടായിരുന്നു.

English summary
UP policemen suspended after they detain couple at Ghaziabad park in ‘anti-Romeo’ drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X