Uthradam Day Horoscope: ഉത്രാട ദിനത്തിൽ ഭാഗ്യം തേടി വരും, ലോട്ടറി അടിക്കാൻ സാധ്യത, പ്രമോഷന്‍ പ്രതീക്ഷിക്കാം
മേടം - പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും. പങ്കുകച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. വിവാഹകാര്യത്തില്‍ തീരുമാനമാകും. ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. കലഹങ്ങള്‍ മധ്യസ്ഥര്‍ മുഖേന പരിഹരിക്കും. പിതാവില്‍ നിന്നും സഹായ സഹകരണം ലഭിക്കും. വകുപ്പുതല പരീക്ഷകളില്‍ ഉന്നതവിജയം നേടും. മനഃസന്തോഷം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കും.
ഇടവം - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതുകാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യമുണ്ടാകും.
മിഥുനം - ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ ലഘുപ്രശ്‌നങ്ങളെ നേരിടേണ്ടി വരും. മനോവ്യാകുലത മാറും. വഞ്ചനയില്‍ അകപ്പെടാന്‍ സാധ്യത. രോഗങ്ങള്‍ ഭേദപ്പെടും. കര്‍മ്മരംഗത്ത് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഈശ്വരാരാധനയ്ക്കായി കൂടുതല്‍ സമയം കണ്ടെത്തും.

കര്‍ക്കടകം - ബന്ധുക്കളില്‍നിന്ന് അകന്നു കഴിയേണ്ടിവരും. വിദേശയാത്രയ്ക്ക് വാരം ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും. സമൂഹത്തിലും വീട്ടിലും ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല.
ചിങ്ങം - പൗത്രസൗഖ്യം ഉണ്ടാകും. ആര്‍ഭാടങ്ങള്‍ കാണിക്കും. സഹായ സഹകരണങ്ങള്‍ ധാരാളം ലഭിക്കും. വിദ്യാഭ്യാസരംഗത്തു പ്രശ്‌നങ്ങളുണ്ടാകും. അപകടങ്ങള്‍ പറ്റാതെ സൂക്ഷിക്കണം. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം. സഹോദരഗുണം ഉണ്ടാകും.
കന്നി - അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളില്‍ വിജയിക്കും. ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ ഇടയുണ്ട്. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും.
തുലാം - സഹോദരഗുണം ഉണ്ടാകും. കര്‍മരംഗത്ത് അനുകൂലാവസ്ഥ ഉണ്ടാകും. യാത്രകള്‍ക്ക് പറ്റിയ സമയം. കലഹസ്വഭാവം ഉപേക്ഷിക്കണം. സഹോദരനു വിവാഹം ശരിയാകും. മുന്‍കോപം നിയന്ത്രിക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും.

വൃശ്ചികം - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രവിക്രയങ്ങളില്‍ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. തക്കസമയത്ത് സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാനുള്ള ശ്രമം വിജയിക്കും.
ധനു - കലഹസ്വഭാവം ഉപേക്ഷിക്കണം. ആരോഗ്യപരമായി നല്ല സമയമാണ്. ധനലാഭം ശ്രേയസ്സ് എന്നിവയുണ്ടാകും. പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്. നഷ്ടധനം തിരികെ ലഭിക്കും. ദൂരയാത്രകള്‍ കഴിവതും ഒഴിവാക്കണം. ലോണ്‍ ലഭിക്കാന്‍ തടസം നേരിടും. ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട് പല വൈഷമ്യതകളും നേരിടും.
മകരം - കുടുംബച്ചെലവുകള്‍ നിയന്ത്രിക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. യാത്രകള്‍ പ്രതീക്ഷിക്കുന്ന ഫലം നല്‍കില്ല. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കത്തിന് സാദ്ധ്യത, സഹോദരസ്ഥാനീയരുമായി ശത്രുതയുണ്ടാകും.
കുംഭം - പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്. നിഗൂഢശത്രുക്കളെ കരുതിയിരിക്കുക. പിതാവിന്റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കും. രോഗങ്ങള്‍ ഭേദപ്പെടും. കര്‍മ പുരോഗതി കുറയും. യാത്രാ ഗുണം ഉണ്ടാകും. ബിസിനസ്സ് രംഗത്തുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
മീനം - ജനസമ്മിതി വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. സഹോദരങ്ങള്‍ക്ക് രോഗ സാദ്ധ്യത. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തിക നേട്ടം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും.












Click it and Unblock the Notifications