Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം.. ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം; നിങ്ങളുമുണ്ടോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

ബെംഗളൂരു-പൂനെ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ; യാത്രാസമയം 14 ൽ നിന്ന് 7 മണിക്കൂറായി കുറയും
ബെംഗളൂരു-പൂനെ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ; യാത്രാസമയം 14 ൽ നിന്ന് 7 മണിക്കൂറായി കുറയും

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

Vaibhav Lakshmi Rajayoga

ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ചന്ദ്രനും. സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ ദാതാവായാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും വന്ന് ഭവിക്കും എന്നാണ് പറയപ്പെടുന്നത്.

സ്വർണ്ണത്തിൽ നിക്ഷേപം തുടരുന്നതാണ് ബുദ്ധി, വരുന്ന 12 മാസങ്ങൾക്കുളളിൽ സ്വർണവില എവിടെയെത്തും?
സ്വർണ്ണത്തിൽ നിക്ഷേപം തുടരുന്നതാണ് ബുദ്ധി, വരുന്ന 12 മാസങ്ങൾക്കുളളിൽ സ്വർണവില എവിടെയെത്തും?

നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ മനസിനെയും വികാരങ്ങളെയും മാനസിക സമാധാനത്തെയും പ്രതിനിധീകരിക്കുന്നു. ശുക്രന്‍ നിലവില്‍ മേടത്തിലാണ്. ചന്ദ്രന്‍ ഏപ്രില്‍ 18 ന് അതായത് ഇന്ന് മേടത്തില്‍ പ്രവേശിക്കും. ഇവ രണ്ടും കൂടിച്ചേരുന്നതോടെ വൈഭവ ലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടും. ചന്ദ്രനും ശുക്രനും ഒരേ രാശിയിലോ ഭാവത്തിലോ സംയോജനം രൂപപ്പെടുത്തുമ്പോള്‍ അത് വളരെ ശുഭകരമാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

വൈഭവ ലക്ഷ്മി രാജയോഗത്തിന്റെ സ്വാധീനം എല്ലാ വ്യക്തികളേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. വൈഭവ ലക്ഷ്മി രാജയോഗത്തിന്റെ ഗുണങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ലഭിക്കും എന്ന് നോക്കാം.

വനിതാ സംവരണ ബില്ലിന് ചുവപ്പുകാർഡ്! മോദി സർക്കാരിന് 12 വർഷത്തിനിടയിലെ ആദ്യ തിരിച്ചടി
വനിതാ സംവരണ ബില്ലിന് ചുവപ്പുകാർഡ്! മോദി സർക്കാരിന് 12 വർഷത്തിനിടയിലെ ആദ്യ തിരിച്ചടി

ഇടവം

മേടം രാശിയിലെ ശുക്ര-ചന്ദ്ര സംയോജനം വഴി രൂപപ്പെടുന്ന വൈഭവ ലക്ഷ്മി രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍ പോകാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടേയും കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് മേടം രാശിയിലെ ശുക്ര-ചന്ദ്ര സംയോജനം വഴി രൂപപ്പെടുന്ന വൈഭവ ലക്ഷ്മി രാജയോഗം ഗുണം ചെയ്യും. ഈ രാശിക്കാരുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവത്തിലാണ് വൈഭവ ലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും.

ധനു

മേടം രാശിയിലെ ശുക്ര-ചന്ദ്ര സംയോജനം വഴി രൂപപ്പെടുന്ന വൈഭവ ലക്ഷ്മി രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാനാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെട്ടേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+