ഇതെന്തൊരു രാജയോഗം! പുതിയ വീടും കാറും കൈയിലേക്ക്, പോരാത്തതിന് ബംപര്‍ ലോട്ടറിയും! നിങ്ങളുമുണ്ടോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണപരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായിരിക്കും. ജ്യോതിഷ പ്രകാരം രാശി പോലെ തന്നെ പ്രധാനമാണ് നക്ഷത്രങ്ങളും. ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ തന്നെ നക്ഷത്രവും മാറാറുണ്ട്. ഇത്തരത്തില്‍ ഇന്നലെ ചതയം നക്ഷത്രത്തില്‍ വൈധൃതി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷ പ്രകാരം വളരെ അപൂര്‍വമായി രൂപപ്പെടുന്ന രാജയോഗമാണിത്.

പന്ത്രണ്ട് രാശിക്കാരിലും ഇരുപത്തേഴ് നക്ഷത്രക്കാരിലും വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന രാജയോഗമാണിത്. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വൈധൃതി രാജയോഗം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാജയോഗം കൊണ്ട് ഗുണപരമായ നേട്ടങ്ങള്‍ ലഭിക്കുക എന്ന് നോക്കാം.
മേടം
ചതയം നക്ഷത്രത്തില്‍ രൂപപ്പെടുന്ന വൈധൃതി യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ഇഷ്ടവാഹനം സ്വന്തമാക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം.
കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ കരിയറിനും ഗുണപരമായ ഒന്നായി തീരും.
ഇടവം
ചതയം നക്ഷത്രത്തില്‍ രൂപപ്പെടുന്ന വൈധൃതി യോഗം ഇടവം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ വരുമാനം സമ്മാനിക്കും.
ബിസിനസ് രംഗത്ത് വലിയ നേട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
വൃശ്ചികം
ചതയം നക്ഷത്രത്തില്‍ രൂപപ്പെടുന്ന വൈധൃതി യോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഉയര്‍ത്താന്‍ സഹായിക്കും. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാനാകും. സാമ്പത്തിക ബുദ്ധിമുട്ടുകൡ നിന്ന് മോചനം.
ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ സമയമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം. ദീര്‍ഘകാലത്തെ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ജോലിയില്‍ തിരക്കുകള്‍ ഉണ്ടാകുമെങ്കിലും സന്തോഷവും മനഃസമാധാനവും ഉണ്ടാകും.
ധനു
ചതയം നക്ഷത്രത്തില്‍ രൂപപ്പെടുന്ന വൈധൃതി യോഗം ധനു രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും വന്നുചേരും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടാനാകും. ഗുണപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ദര്‍ശിക്കാനാകും.












Click it and Unblock the Notifications