ഈ രാശിക്കാരുടെ ഭാഗ്യം ആരംഭിച്ചു; മേയ് മാസത്തിലെത്തുമ്പോഴേക്കും കൊട്ടാരം പോലൊരു വീട് സ്വന്തം, തീർന്നില്ല...
ഹിന്ദു പുതുവർഷമായ ചൈത്ര മാസം ഏപ്രിൽ 23 ന് അവസാനിച്ചു. രണ്ടാം മാസമായ വൈശാഖ മാസം ആരംഭിച്ചു. വൈശാഖ മാസം വളരെ പവിത്രമായ മാസമാണ്. വൈശാഖ മാസത്തിൽ ചില രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും. നാല് രാശിക്കാരുടെ ജീവിതത്തിലാണ് ഈ സമയത്ത് ഭാഗ്യവും ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്നത്.
ശുഭകാര്യങ്ങളായിരിക്കും ഈ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കുക.വ്യക്തി ജീവിതത്തിലും തൊഴിൽ രംഗത്തും ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ വന്നുചേരും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഈ ഭാഗ്യം വന്നുചേരാൻ പോകുന്നത് എന്ന് നോക്കാം...

മേടം: മേടം രാശിക്കാർക്ക് ഈ മാസം വലിയ ഭാഗ്യങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ബിസിനസ്സ് രംഗത്താണ് പ്രവർത്തിക്കുന്നതെങ്കിൽ വളരെ നല്ല സമയമാണ്. ബിസിനസ്സിൽ വലിയ ലാഭം വന്നുചേരും. പുതിയ വാഹനം വാങ്ങാൻ സാധ്യത ഉണ്ട്. ജോലി അന്വേഷിക്കുകയാണെങ്കിൽ നല്ല ജോലി തന്നെ ലഭിക്കും. ഇപ്പോൾ ജോലി ചെയ്യുന്നവരാണെങ്കിൽ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവുന്നതാണ്. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ അവസാനിക്കും.
മിഥുനം: മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ ഇതിനെക്കാൾ നല്ല നേരം വരാൻ ഇല്ല. ഈ സമയത്ത് എന്ത് കാര്യങ്ങൾ ചെയ്താലും അത് ശുഭകരമാകും. മിഥുനം രാശിക്കാർക്ക് കരിയറിൽ വലിയ ഉയർച്ച ഉണ്ടാവുന്നതാണ്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. ബിസിനസ്സിൽ പുരോഗതി വന്നുചേരും. എടുത്ത് ചാട്ടം ഒഴിവാക്കണം.
കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ഈ മാസം പലവിധ സൗഭാഗ്യങ്ങളാണ് വന്നുചേരുക. തൊഴിൽ രംഗത്ത് നേട്ടം ഉണ്ടാവും. വരുമാനം കൂടും. എന്ത് കാര്യം ചെയ്യുമ്പോഴും പിന്തുണ ലഭിക്കുന്നതാണ്. സാമ്പത്തികമായ പ്രശ്നങ്ങൾ എല്ലാം ഈ സമയത്ത് പരിഹരിക്കപ്പെടും. മാനസികമായി നല്ല ആശ്വാസം ലഭിക്കും. വരുമാനം പല വഴികളിലൂടെ ലഭിക്കും. കടങ്ങൾ തീർത്ത് സ്വസ്ഥതമായി ജീവിക്കാം.
മീനം: മീനം രാശിക്കാർക്ക് നല്ല നേരമാണ്. ഈ രാശിക്കാരെ തേടി ഭാഗ്യമെത്തും. പല അവസരങ്ങളും തേടിയെത്തും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സമയമാണ്. വിവാഹം കഴിക്കാൻ നോക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ചേർന്ന പങ്കാളിയെ ലഭിക്കുന്നതാണ്. തൊഴിൽ രംഗത്ത് നിങ്ങളുടെ അദ്ധ്വാനം അംഗീകരിക്കപ്പെടുgകയും അതിന്റെ ഫളം ലഭിക്കുകയും ചെയ്യും. ഏറ്റവും മികച്ച നേരമാണ്.












Click it and Unblock the Notifications