Get Updates
Get notified of breaking news, exclusive insights, and must-see stories!

2025 ലെ അവസാന ആഴ്ച... ഈ രാശിക്കാര്‍ക്ക് തുണയായി രാജയോഗം! സമ്പത്തില്‍ ആറാടാം..

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്ന് പറയുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

astrology

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ലോകം പുതിയ ഒരു വര്‍ഷത്തിലേക്ക് കടക്കാനിരിക്കുകയാണ്. 2025 വര്‍ഷത്തിലേക്ക് അവസാനത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ജ്യോതിഷ പ്രകാരം വളരെ സവിശേഷമായ സമയമാണിത്. ഈ സമയം വരിഷ്ഠ യോഗം രൂപപ്പെട്ടിരിക്കുകയാണ്. സൂര്യന്റേയും ചന്ദ്രന്റേയും സ്ഥാനചലനങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. ചന്ദ്രനാകട്ടെ നിഴല്‍ ഗ്രഹവും.

സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ 3, 6, 9, 12 ഭാവങ്ങളില്‍ ചന്ദ്രന്‍ നിന്നാല്‍ രൂപപ്പെടുന്ന യോഗമാണ് വരിഷ്ഠ യോഗം. ഈ ഗ്രഹങ്ങളുടെ അനുകൂല സംയോജനം 12 രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് വരിഷ്ഠ യോഗം ഗുണം ചെയ്യും. ഏറെ നാളായി സ്വപ്‌നം കാണുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

മിഥുനം

വരിഷ്ഠ യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. സാമ്പത്തികമായി നേരിട്ടിരുന്ന പ്രയാസങ്ങളില്‍ നിന്ന് മോചനമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ഐക്യമുണ്ടാകും. കുടുംബത്തില്‍ വിവാഹം പോലെ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ബിസിനസില്‍ വലിയ ഉയര്‍ച്ചയുണ്ടാകും.

ധനു

ധനു രാശിക്കാര്‍ക്ക് വരിഷ്ഠ യോഗം ഏറെ ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കലാ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കാനാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+