വെറുതെയിരുന്നാലും പണം വന്ന് മൂടും..! നിധികുംഭം കൈയിലേക്ക്, ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനനം മുതലുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ സഹായത്താല്‍ ഗണിച്ച് പറയാന്‍ കഴിയും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട്.
ഇതിനെ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും വിവിധതരത്തില്‍ ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങള്‍ ആയിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും നല്‍കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

ഇന്നലെ വ്യാഴവും ചന്ദ്രനും കൂടിച്ചേര്‍ന്ന് ഗജകേസരിയോഗം രൂപപ്പെട്ടിരുന്നു. ഇതിനൊപ്പം ചൈത്രമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷ വ്രതവും കൂടി വന്നതോടെ മറ്റ് ചില രാജയോഗങ്ങളും രൂപപ്പെട്ടു. പ്രദോഷ വ്രതവും ചതയം നക്ഷത്രവും ഒരു ദിവസമായതിനാല്‍ ജ്യോതിഷത്തിലെ അപൂര്‍വ സംഭവമായ വരുണി യോഗവും ഇന്നലെ രൂപപ്പെട്ടിരുന്നു. ശിവന്റെ അനുഗ്രഹമാണ് വരുണി യോഗത്തിലുടെ ലഭിക്കുക.
വരുണി യോഗത്തിലൂടെ വിവിധ രാശികള്‍ക്ക് നേട്ടങ്ങളുണ്ടാകുന്നു. അനിതരസാധാരണമായ ഭാഗ്യങ്ങളാണ് ഈ രാശിക്കാരെ ഇനി കാത്തിരിക്കുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം
വരുണിയോഗത്തിന്റെ അനുഗ്രഹത്താല്‍ ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ ഒട്ടേറെ ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനാകും.
കര്‍ക്കടകം
വരുണിയോഗത്തിന്റെ അനുഗ്രഹത്താല്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ സാഹചര്യം രൂപപ്പെടും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ അവസാനിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വരുണിയോഗത്തിന്റെ അനുഗ്രഹത്താല്‍ ശുഭകരമായ ഒട്ടേറെ ഫലങ്ങള്‍ ലഭിക്കും. പുതിയ വാഹനം, വീട്, സ്ഥലം എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. ഏറെ നാളായുള്ള പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. സാമ്പത്തിക ബാധ്യതകളില്‍ നിന്നെല്ലാം മോചനം ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം സമാധാനപൂര്‍ണ്ണമായി ജീവിക്കാനാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വരുണിയോഗത്തിന്റെ അനുഗ്രഹത്താല്‍ അനുകൂലമായ ഒട്ടേറെ ഫലങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച അവസരം ലഭിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാകും.
മീനം
വരുണിയോഗത്തിന്റെ അനുഗ്രഹത്താല്‍ മീനം രാശിക്കാര്‍ക്ക് ശുഭകരമായ ഒട്ടേറെ ഫലങ്ങള്‍ ലഭിക്കും. പലവഴിക്ക് വരുമാനം കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ബിസിനസില്‍ നിന്ന് നേട്ടം കൊയ്യാം.












Click it and Unblock the Notifications