ദീപാവലി ദിവസം നിങ്ങളുടെ സമയം മിന്നിത്തെളിയും; ലക്ഷ്മി ദേവി അനുഗ്രഹിക്കും, ചെയ്യേണ്ട കാര്യങ്ങള്‍
വിളക്കിന്റെ ഉത്സവമെന്നാണ് ദീപാവലിയെ വിളിക്കാറുള്ളത്. ഇനി ദിവസങ്ങള്‍ മാത്രമാണ് ദീപാവലിക്കുള്ളത്. ദീപങ്ങള്‍ കൊളുത്തുന്നതും, പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണുന്നതും, അതിനും എല്ലാറ്റിനുമുപരിയായി, സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും മാതാവായ ലക്ഷ്മി ദേവിയെ ആരാധിക്കുന്ന ആഘോഷം കൂടിയാണ് ദീപാവലി.

ഈ വര്‍ഷം ഒക്ടോബര്‍ 24ന് ആണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ദീപാവി ദിനത്തില്‍ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് പരിശോധിക്കാം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്ള്‍ട്ട് സയന്‍സ് ആന്‍ഡ് ട്രൂ വാസ്തു ചെയര്‍മാന്‍/സ്ഥാപകനായ ഗുരുദേവ് ശ്രീ കശ്യപ്പിന്റെ വാക്കുകളിലേക്ക്...

ലക്ഷ്മി പൂജയ്ക്കുള്ള തീയതി, സമയം, മുഹൂര്‍ത്തം എങ്ങനെയാണെന്ന് നോക്കാം
തീയതി: ഒക്ടോബര്‍ 24, 2022
ദിവസം: തിങ്കളാഴ്ച
വൈകിട്ട് 5.39ന് ലക്ഷ്മീ പൂജ ആരംഭിക്കാം
വൈകിട്ട് 6.51ന് ലക്ഷ്മീപൂജ അവസാനിപ്പിക്കാം

ശരിയായ വാസ്തു നിങ്ങളുടെ വീടിന് സന്തോഷവും സമൃദ്ധിയും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ വാസ്തു ശാസ്ത്രപരമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നിങ്ങളുടെ വീട്ടില്‍, ഓഫീസില്‍, അല്ലെങ്കില്‍ നിങ്ങള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ പോസിറ്റീവ് എനര്‍ജി പ്രവാഹം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ വഴി ദീപാവലി ദിനത്തില്‍ അവിടെ ക്ലീന്‍ ചെയ്യുക എന്നതാണ്. വീടിന്റെ മുക്കിലും മൂലയും വൃത്തിയാക്കണം. ഇല്ലെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിലനില്‍ക്കും. വീട്ടിലെ സ്റ്റോര്‍ റൂമും അടുക്കളയും നല്ല രീതിയില്‍ വൃത്തിയാക്കണം.

വാസ്തു പ്രകാരം, ഉപയോഗിക്കാത്തതും തകര്‍ന്നതുമായ കണ്ണാടികള്‍, ഇലക്ട്രോണിക്‌സ്, കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍ അങ്ങനെയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. പൊട്ടിപ്പൊളിഞ്ഞ എല്ലാ വസ്തുക്കളും നീക്കം ചെയ്യേണ്ടതാണ്.

നിങ്ങളുടെ വീടിന്റെ വടക്ക്, വടക്കുകിഴക്ക് ദിശകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ വീടിന്റെ ഈ മേഖല കുബേരുടേതാണ്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ നഷ്ടമാകും. വീടിന്റെ വടക്ക് ഭാഗം വാസ്തു ദോഷങ്ങളില്ലാത്തതാണെന്ന് ഉറപ്പാക്കുകയും വേണം.

ദീപാവലി ദിനത്തില്‍ ദീപങ്ങള്‍, പൂക്കള്‍, രംഗോലി, മെഴുകുതിരികള്‍, റോസ് ഇതളുകള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വീട് അലങ്കരിക്കുക. ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉറപ്പാക്കും. വീടിന്റെ മുന്‍ഭാഗം അലങ്കരിക്കാന്‍ രംഗോലികളും ഉപയോഗിക്കുക. പ്രവേശന കവാടങ്ങളില്‍ ഇങ്ങനെ അലങ്കരിച്ചാല്‍ ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്താം.












Click it and Unblock the Notifications