കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷകരമായ ദാമ്പത്യത്തിന് ആറ് കാര്യങ്ങള്‍: വാസ്തു ശാസ്ത്രം പറയുന്ന കാര്യങ്ങള്‍ തള്ളിക്കളയരുത്!

Google Oneindia Malayalam News

സന്തോഷകരമായ ദാമ്പത്യം ആഗ്രഹിച്ചാണ് ഓരോ ദമ്പതികളും വൈവാഹിക ജീവിതത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായ സന്തോഷങ്ങള്‍ ഉണ്ടാവുന്നത് ദമ്പതികള്‍ തമ്മിലുള്ള സ്നേഹവും അടുപ്പവും വര്‍ധിപ്പിക്കുകയും ചെയ്യും. സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് വാസ്തുു ശാസ്ത്രം നല്‍കുന്ന ചില നിർദേശങ്ങൾ പരിശോധിക്കാം. വിവാഹ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിനൊപ്പം ഭാഗ്യം സമ്മാനിക്കാനും വാസ്തുു ശാസ്ത്രത്തിലെ നിർദേശങ്ങള്‍ക്ക് കഴിയുമെന്നാണ് ജ്യോതിഷർ ചൂണ്ടിക്കാണിക്കുന്നത്.

വീട് നിര്‍മാണം, ഓഫീസ് നിര്‍മാണം, സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആരോഗ്യം, വൈവാഹിക ജീവിതം എന്നിവയില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഘടകമായി വാസ്തുു മാറിയിട്ടുണ്ട്. സന്തോഷത്തിനും സ്വരച്ചേര്‍ച്ചയ്ക്കും ദാമ്പത്യ ബന്ധത്തിന്‍റെ കെട്ടുറപ്പിനും വാസ്തു നല്‍കുന്ന ചില നിര്‍ദേശങ്ങളാണിവ.

 ഈ സമയത്ത് കിടപ്പുമുറിയിൽ‍ സമയം ചെലവഴിക്കരുത്

ഈ സമയത്ത് കിടപ്പുമുറിയിൽ‍ സമയം ചെലവഴിക്കരുത്

ദുഃഖത്തിലായിരിക്കെ അധിക സമയം കിടപ്പുമുിറിയില്‍ ചെലവഴിക്കരുത്. ഇത് മനസ്സമാധാനം പ്രദാനം ചെയ്യില്ലെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. ജീവിതത്തിൽ സന്തോഷവും നല്ല നിമിഷങ്ങളും പങ്കുവെയ്ക്കാനുള്ള ഇടമായാണ് കിടപ്പുമുറിയെ കണക്കാക്കുന്നത്. അതിനാൽ സ്നേഹം, സന്തോഷം എന്നിവയെക്കുറിച്ച് ചിന്തിക്കുന്നതിന് വേണ്ടിയാണ് കിടപ്പുമുറി തിരഞ്ഞെടുക്കേണ്ടത്.

പെയിന്റിംഗുകൾ‍ വയ്ക്കുമ്പോൾ‍ ജാഗ്രതൈ

പെയിന്റിംഗുകൾ‍ വയ്ക്കുമ്പോൾ‍ ജാഗ്രതൈ


നെഗറ്റീവ് ഊർജ്ജം തരുന്ന പെയിന്റിംഗുകൾ ചിത്രങ്ങൾ എന്നിവ കിടപ്പുമുറിയിൽ വയ്ക്കരുത്. മരണം, വഴക്കുകൾ, അക്രമം എന്നിവ ആശയമായി വരുന്ന പെയിന്റിംഗുകളാണ് കിടപ്പുമുറിയിൽ‍ നിന്ന് അകറ്റി വയ്ക്കേണ്ടത്. ഇതിന് പുറമേ യുദ്ധം, ക്രൂരത, ഒറ്റപക്ഷി, വന്യ മൃഗങ്ങൾ‍ എന്നിവയുടെ പെയിന്‍റിംഗുകളോ ചിത്രങ്ങളോ കിടപ്പുമുറിയിൽ വയ്ക്കുന്നത് വൈവാഹിക ബന്ധത്തിൽ‍ പ്രശ്നങ്ങൾ സൃഷ്ടിക്കും.

കിടപ്പുമുറിയ്ക്ക് ഏതെല്ലാം നിറങ്ങൾ

കിടപ്പുമുറിയ്ക്ക് ഏതെല്ലാം നിറങ്ങൾ

കിടപ്പുമുറിയ്ക്ക് ഇളം നിറങ്ങൾ നൽകുന്നതാണ് എപ്പോഴും നല്ലത്. പിങ്ക്, ഇളം നീല, ഇളം പച്ച എന്നീ നിറങ്ങൾ‍ കിടപ്പുമുറിയ്ക്ക് നൽകുന്നത് സന്തോഷപ്രദമായ അന്തരീക്ഷം പ്രദാനം ചെയ്യും. ഇത്തരം നിറങ്ങൾ ദമ്പതികൾ‍ക്കിടയിൽ സ്നേഹവും പരസ്പര വിശ്വാസവും ഉണ്ടാക്കാൻ സഹായിക്കുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്.

കിടപ്പുമുറിയിൽ‍ വെള്ളക്കുതിര

കിടപ്പുമുറിയിൽ‍ വെള്ളക്കുതിര

കിടപ്പുമുറിയിൽ വെള്ളക്കുതിരകളുടെ പ്രതിമകൾ വച്ചാൽ ദമ്പതികൾ തമ്മിലുള്ള പരസ്പര വിശ്വാസം വർധിക്കുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. ദമ്പതികൾക്കിടയിലെ അപരചിതത്വ ഭാവം ഇല്ലാതാക്കാനും ഇത് സഹായിക്കും.

ഇലക്ട്രോണിക് ഉപകരണങ്ങളോട് നോ പറയണം

ഇലക്ട്രോണിക് ഉപകരണങ്ങളോട് നോ പറയണം


മുറിയില്‍ നിന്ന് ഇലക്ട്രോണിക് വസ്തുുക്കള്‍ ഒഴിവാക്കണം കിടപ്പുമുറിയില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ അകറ്റി നിര്‍ത്തണമെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്. അഥവാ കിടപ്പുമുറിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ കട്ടിലില്‍ നിന്ന് കൃത്യമായ അകലം പാലിച്ചായിരിക്കണം ഇവ വയ്ക്കേണ്ടത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് പുറത്തുവരുന്ന ഇല്ക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ ഉറക്കം തടസ്സപ്പെടുത്തുകയും ടെന്‍ഷന്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിവെയ്ക്കുകുയും ചെയ്യും.

English summary
Vaastu shastra, the sacred science from India, creates harmonious stress-free living and work environments, supports the success in all areas of life, even in the married life (bedroom!) also. The bedroom where we spend approximately one third of our life time and so it’s an extremely important factor in our overall health.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X