കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ വാസ്തുു നിര്‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍: ദമ്പതികള്‍ അറിയേണ്ടത്

Google Oneindia Malayalam News

തന്‍റെ രക്തത്തില്‍ പിറക്കുന്ന കുഞ്ഞിനെ കാണുന്നത് പുരുഷന് സന്തോഷം നല്‍കുന്നുവെന്ന പോലെ കുഞ്ഞിന് നല്‍കുന്നത് ഏതൊരു അമ്മയുടേയും സ്വപ്നമാണ്. ദമ്പതികളെ സംബന്ധിച്ച് പുതിയൊരു ജീവിതത്തിന്‍റെ തുടക്കമാണ് കുഞ്ഞിന്‍റെ ജനനം. അതുകൊണ്ട് കുടുംബത്തിനകത്തും പുറത്തും ഓരോ നിമിഷങ്ങളും ആഘോഷത്തിന്‍റേയും സന്തോഷത്തിന്‍റേതുമാണ്. വീട് നിര്‍മിക്കുമ്പോഴെന്ന പോലെ കുഞ്ഞിന്‍റെ ജനനത്തിലും വാസ്തുവിന് പങ്കുണ്ടെന്നാണ് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്. മാസം തികയാതെ കുഞ്ഞിന് ജന്മം നല്‍കുക, സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയാതിരിക്കുക, ഗര്‍ഭഛിദ്രം നടക്കുക തുടങ്ങിയ കാര്യങ്ങളാണ് പല ദമ്പതികളുടേയും കുഞ്ഞെന്ന സ്വപ്നത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്.

<strong>കയ്യിലെ ശനിരേഖ നിങ്ങളുടെ ഭാവി പറയും: ശനിരേഖയില്‍ പൊട്ടലുണ്ടെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെടും!!</strong>കയ്യിലെ ശനിരേഖ നിങ്ങളുടെ ഭാവി പറയും: ശനിരേഖയില്‍ പൊട്ടലുണ്ടെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെടും!!

<strong>മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കും, പ്രായത്തില്‍ കവിഞ്ഞ പക്വത!<br></strong>മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കും, പ്രായത്തില്‍ കവിഞ്ഞ പക്വത!

മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ആരോഗ്യസ്ഥിതിയും സാധാരണ നിലയിലാണെങ്കിലും ഗര്‍ഭധാരണത്തിന് പ്രശ്നങ്ങള്‍ നേരിടുന്നതിന് പിന്നില്‍ വാസ്തുു ദോഷങ്ങളാണെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. വീട്ടില്‍ വാസ്തു ദോഷം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഒരിക്കലും ഒരു സ്ത്രീയെ ഗര്‍ഭം ധരിക്കാനോ കുഞ്ഞിന് ജന്മം നല്‍കാനോ അനുവദിക്കില്ലെന്നാണ് വാസ്തുു ശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നത്. പഞ്ചഭൂതങ്ങായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയെ അടിസ്ഥാനമാക്കിയാണ് വാസ്തുുവിന്‍റെ നിലനില്‍പ്പ്. എന്തൊക്കെ ഒഴിവാക്കണമെന്ന് പരിശോധിക്കാം.

വടക്ക്- കിഴക്ക് ദിശയില്‍ വേണ്ട

വടക്ക്- കിഴക്ക് ദിശയില്‍ വേണ്ട

വീടിന്‍റെ വടക്ക് കിഴക്ക് ദിശയിലെ കിടപ്പുമുറിയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ലെന്നാണ് വാസ്തുു പറയുന്നത്. സ്ത്രീ ഗര്‍ഭം ധരിച്ചാലും കുഞ്ഞിന്‍റെ വളര്‍ച്ച പൂര്‍ത്തിയാവാനോ കുഞ്ഞിന് ജന്മം നല്‍കാനോ കഴിയാത്ത സാഹചര്യമാണ് ഇത്തരക്കാര്‍ നേരിടേണ്ടിവരിക. ഭ്രൂണത്തിന് ആവശ്യത്തിന് ചൂട് ലഭിക്കാത്തതുമൂലം ഗര്‍ഭഛിദ്രം വരെ സംഭവിക്കാനുള്ള സാധ്യതകളാണുള്ളത്. പഞ്ചാഗ്നികളിലെ ജലമാണ് ഇവിടെ വിപരീത ഫലത്തിന് കാരണമാകുന്നത്.

ചൂട് വിപരീതം ഫലം

ചൂട് വിപരീതം ഫലം


ഗര്‍ഭം ധരിച്ച സ്ത്രീകള്‍ ഒരു കാരണവശാലും തെക്ക് കിഴക്ക് ഭാഗത്തുള്ള മുറി കിടപ്പുമുറിയാക്കരുത്. ഈ ദിശയില്‍ സ്ഥിതി ചെയ്യുന്ന മുറിയിലേയ്ക്ക് അധികം ചൂട് പ്രവഹിക്കുന്നത് ഗര്‍ഭഛിദ്രത്തിന് വഴിവെക്കുമെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്. ഗര്‍ഭഛിദ്രമല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവത്തിനും ഇത് വഴിവെയ്ക്കും.

സ്റ്റെപ്പുകള്‍ വേണ്ട

സ്റ്റെപ്പുകള്‍ വേണ്ട


വീടിന്‍റെ മധ്യത്തില്‍ സ്റ്റെയര്‍കെയ്സോ ഭാരമുള്ള എന്തെങ്കിലുമോ ഇല്ലെന്ന് ഉറപ്പുവരുന്നത് ഗര്‍ഭകാലത്തെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ഗര്‍ഭഛിദ്രം, കുട്ടിയുടെ വളര്‍ച്ചയിലെ വ്യതിയാനങ്ങള്‍ എന്നിവയിലേയ്ക്ക് നയിക്കുമെന്നും വാസ്തുു പറയുന്നു.

ഇരുട്ട് വേണ്ട വെളിച്ചം മതി

ഇരുട്ട് വേണ്ട വെളിച്ചം മതി


ഗര്‍ഭിണിയായ സ്ത്രീകള്‍ അരണ്ട വെളിച്ചത്തിലും ഇരുട്ടിലും സമയം ചെലവഴിക്കുന്നത് ഒഴിവാക്കണം. ഗര്‍ഭിണിയായ സ്ത്രീയ്ക്ക് ചുറ്റും എപ്പോഴും വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

എന്തെല്ലാം പരിപാടികള്‍

എന്തെല്ലാം പരിപാടികള്‍

മാനസിക സംഘര്‍ഷമുള്ള കാര്യങ്ങള്‍ ഗര്‍ഭിണികള്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തണം. യാഥാര്‍ത്ഥ ജീവിതത്തില്‍ ആകിസ്ഡന്‍റ്, മരണം, സിനിമകള്‍, ടിവി ഷോ എന്നിവയില്‍ നിന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ വിട്ടുനില്‍ക്കണം. ഗര്‍ഭകാലത്തെ ഇത്തരം പ്രവൃത്തികള്‍ കുട്ടിയുടെ ആരോഗ്യത്തേയും ബുദ്ധിവളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണികളെ വൈകാരികമായി മുറിപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക.

പെയിന്‍റിംഗിലും കാര്യമുണ്ട്

പെയിന്‍റിംഗിലും കാര്യമുണ്ട്

ഗര്‍ഭിണികളുള്ള വീട്ടില്‍ കിടപ്പുമുറിയിലോ വീടിനുള്ളിലോ നെഗറ്റീവ് ഊര്‍ജ്ജം പ്രവഹിക്കുന്ന ചിത്രങ്ങള്‍ വെക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. യുദ്ധം, ക്രൂരത, സങ്കടം, അക്രമം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഒഴിവാക്കേണ്ടത്.

ബാത്ത് റൂം ഉപയോഗിക്കുമ്പോള്‍

ബാത്ത് റൂം ഉപയോഗിക്കുമ്പോള്‍


സ്റ്റെയര്‍ കേസ്, തൂണ് എന്നിവയ്ക്ക് താഴെ സ്ഥിതിചെയ്യുന്ന ബാത്ത്റൂം ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. വാസ്തുു ശാസ്ത്രം പ്രകാരം ഏതെങ്കിലും തരത്തിലുള്ള തൂണുകള്‍ക്ക് താഴെയോ സ്റ്റെയര്‍കേസിന് താഴെയോ ബാത്ത് റൂം നിര്‍മിക്കരുതെന്നാണ്. കിടപ്പുമുറിയില്‍ ബോണ്‍സായ് ചെടി സൂക്ഷിക്കുന്നതും ഗര്‍ഭിണികള്‍ക്ക് ഗുണം ചെയ്യില്ല. കിടപ്പുമുറി തൂണിന് താഴെ അല്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍

ഇലക്ട്രോണിക് ഉപകരണങ്ങള്‍

സെല്‍ ഫോണുകള്‍, ടാബ് ലറ്റ്, ലാപ്ടോപ്പ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയോ പരിമിതപ്പെടുത്തകയോ ചെയ്യുക. ഇലക്ട്രോണിക് ഉപകരങ്ങളില്‍ നിന്ന് പ്രവഹിക്കുന്ന ചൂടും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനും ഗര്‍ഭഛിദ്രത്തിന് വരെ കാരണമാകും.

 ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങളോടും നോ!!

ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങളോടും നോ!!

കറുപ്പോ ബ്രൗണ്‍ നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ വിട്ടുനില്‍ക്കണം. കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും ഗര്‍ഭകാലത്ത് ധരിക്കാന്‍ പാടില്ല. എന്തെല്ലാം കാര്യങ്ങളാണ് ഗര്‍ഭകാലത്ത് പിന്തുടരേണ്ടതെന്ന് പരിശോധിക്കാം.

ഗര്‍ഭം ധരിക്കാന്‍ നല്ലത് തെക്ക് പടിഞ്ഞാറ്!

ഗര്‍ഭം ധരിക്കാന്‍ നല്ലത് തെക്ക് പടിഞ്ഞാറ്!

വിവാഹിതരായ ദമ്പതികള്‍ വീടിന്‍റെ വടക്ക് കിഴക്ക് ദിശയിലുള്ള മുറിയില്‍ ഉറങ്ങുന്നവര്‍ പെട്ടെന്ന് തന്നെ തെക്ക് പടിഞ്ഞാറ് ദിശയിലുള്ള മുറിയിലേയ്ക്ക് മാറണം. ഈ ദിശയിലുള്ള മുറിയാണ് ​എളുപ്പത്തില്‍ ഗര്‍ഭിണിയാവാന്‍ നല്ലത്.

വിവാഹത്തിനും അമ്മയാവാനും

വിവാഹത്തിനും അമ്മയാവാനും

വീടിന്‍റെ വടക്ക് പടിഞ്ഞാറ് ദിശയിലുള്ള മുറിയാണ് അവിവാഹിതകളായ പെണ്‍കുട്ടികള്‍ കിടപ്പുമുറിയായി തിര‍ഞ്ഞെടുക്കേണ്ടത്. ഇത് ഏറ്റവും നല്ല പ്രായത്തില്‍ വിവാഹിതയാവാനും പെട്ടെന്ന് മാതൃത്വത്തിലെത്താനും പെണ്‍കുട്ടികളെ സഹായിക്കുന്നു.

സിനിമകള്‍ കാണാം പക്ഷേ!!

സിനിമകള്‍ കാണാം പക്ഷേ!!

ഗര്‍ഭിണികള്‍ മോട്ടിവേഷണല്‍ സിനിമകള്‍ കാണുന്നത് നല്ലതാണ്. നല്ല പുസ്തകങ്ങള്‍, മാസികകള്‍ എന്നിവ വായിക്കുന്നതും ഗുണം ചെയ്യും. മുറിയില്‍ മനസ്സിന് കുളിര്‍മ നല്‍കുന്ന പെയിന്‍റിംഗുകള്‍ ലാന്‍ഡ‍് സ്കേപ്പുകളുടെ ചിത്രങ്ങള്‍ എന്നിവ തൂക്കിയിടുന്നത് മനസ്സിന് ഉന്മേഷം നല്‍കും. നല്ല പൂക്കള്‍ മുറിയില്‍ സൂക്ഷിക്കുന്നതും ഗുണം ചെയ്യും. നല്ല അന്തരീക്ഷവും കുളിര്‍മയും പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും.

വസ്ത്രം ധരിക്കുമ്പോള്‍

വസ്ത്രം ധരിക്കുമ്പോള്‍

ഗര്‍ഭിണികളായ സ്ത്രീകള്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കണം. ഇളം നീല, ഇളം പച്ച, ഇളം മഞ്ഞ, എന്നീ നിറങ്ങളാണ് ഏറ്റവും അനുയോജ്യം. കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം.

വന്ധ്യതയെ മറികടക്കാന്‍

വന്ധ്യതയെ മറികടക്കാന്‍



ദമ്പതികള്‍ക്ക് വന്ധ്യതയെ മറികടക്കുന്നതിന് സന്തോഷിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് നന്നായിരിക്കും. തെക്ക്-പടിഞ്ഞാറ് ദിശയിലുള്ള മുറി കിടപ്പുമുറിയായി മാറ്റുന്നതും തൂണിന് താഴെയുള്ള കിടപ്പുമുറിയില്‍ നിന്ന് താമസം മാറുന്നതും നന്നായിരിക്കും.

നിര്‍മാണ പ്രവൃത്തികള്‍ ഒഴിവാക്കുക

നിര്‍മാണ പ്രവൃത്തികള്‍ ഒഴിവാക്കുക


ദമ്പതികള്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുമ്പോള്‍ വീടിന്‍റെ നിര്‍മാണ പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് അനിവാര്യമാണ്. എന്നും വീടിന്‍റെ കവാടം വൃത്തിയാക്കുകയും മുറിയില്‍ അനാര്‍ സൂക്ഷിക്കുകയും ചെയ്യുന്നതും നല്ലതാണ്. കിടപ്പുമുറിയിലെ ബാത്ത് റൂമിന്‍റെ വാതില്‍ ഉപയോഗത്തിന് ശേഷം ഉറപ്പായി അടയ്ക്കാന്‍ ശ്രദ്ധിക്കണം. കിടപ്പുമുറിയിലെ കണ്ണാടികള്‍ നീക്കം ചെയ്യേണ്ടതും അനിവാര്യമാണ്.

English summary
Motherhood marks a new beginning in the life of a couple and is, without doubt, the best gift that God has given to women. The pregnancy of a married woman is celebrated by each and every family member, friend, and colleague and also by distant relatives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X