രാത്രിയില്‍ നഖം വെട്ടാറുണ്ടോ..? എങ്കില്‍ നാശം ഉറപ്പ്, കടം കയറി മുടിഞ്ഞ് പോകും
നഖം മുറിക്കുന്നതും വൃത്തിയായി സൂക്ഷിക്കുന്നതും ആരോഗ്യത്തിന് പ്രധാനമാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അങ്ങനെ ചെയ്തില്ലെങ്കില്‍ കാലക്രമേണ അവയില്‍ അഴുക്കും അണുക്കളും നിറഞ്ഞേക്കാം. അത് ഒടുവില്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. നഖം കടിക്കുന്നത് മോശം ശീലമാണ് എന്നും അറിയാത്തവരല്ല ആരും. പലരും ഇതെല്ലാം ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കുന്നവരുമാണ്.
എന്നാല്‍ നഖം മുറിക്കുന്നതും ജീവിതത്തിലെ ദോഷഫലങ്ങളും തമ്മില്‍ വേറെയും ചില ബന്ധങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ. വാസ്തു ശാസ്ത്രത്തിലും ജ്യോതിഷത്തിലും എല്ലാം നഖം മുറിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ പാലിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും എന്നാണ് ഹൈന്ദവ വിശ്വാസം. വാസ്തുശാസ്ത്ര പ്രകാരം നഖം മുറിക്കുന്നതിന് പാലിക്കേണ്ട ചില ചിട്ടവട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

സൂര്യാസ്തമയ സമയത്തും സൂര്യാസ്തമയത്തിന് ശേഷവും നഖം മുറിക്കരുത് എന്ന് പൊതുവെയുള്ള വിശ്വാസമാണ്. രാത്രിയില്‍ നഖം മുറിച്ചാല്‍ കുടുംബത്തിന്റെ കടം പെരുകും എന്ന് പൊതുവെ നാട്ടിന്‍പുറങ്ങളിലൊക്കെ പറയാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് പലര്‍ക്കും അറിയില്ല. സൂര്യാസ്തമയ സമയത്താണ് നമ്മള്‍ വീട്ടില്‍ വിളക്ക് വെക്കുന്നത്. ഈ സമയത്ത് ഐശ്വര്യദായിനിയായ ലക്ഷ്മി ദേവി വീട്ടിലേക്ക് വരും എന്നാണ് വിശ്വാസം.
അപ്പോള്‍ നമ്മള്‍ നഖം മുറിക്കുന്നത് ലക്ഷ്മി ദേവിയെ അസ്വസ്ഥയാക്കുമെന്നും അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ആണ് വിശ്വസിക്കപ്പെടുന്നത്. സമാനമായി ചില ദിവസങ്ങളില്‍ നഖം മുറിക്കുന്നതും വാസ്തു ശാസ്ത്രപരമായി ദോഷത്തിന് കാരണമാകും. തിങ്കളാഴ്ചകളില്‍ പൊതുവെ ഹൈന്ദവര്‍ ശിവനെയാണ് ആരാധിക്കുന്നത്. അതിനാല്‍ ഈ ദിവസം നഖം മുറിക്കുന്നത് ജീവിതത്തില്‍ തടസം സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.
ചൊവ്വാഴ്ച ഹനുമാനെയാണ് ആരാധിക്കുന്നത്. ഈ ദിവസങ്ങളില്‍ നഖം, മുടി എന്നിവ മുറിക്കുന്നത് അശുഭകരമായി കണക്കാക്കുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍ കടങ്ങള്‍ ഇല്ലാതാക്കാന്‍ ഈ ദിവസം നഖം മുറിക്കുന്നത് നല്ലതാണ് എന്ന് കരുതുന്നവരുമുണ്ട്. ബുധനാഴ്ചകളില്‍ നഖം മുറിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. പണമുണ്ടാക്കുന്നതിന് നേരായ വഴി നിങ്ങളുടെ ചിന്തയില്‍ നിറക്കാനും ഇതുവഴി സാധിക്കും എന്നാണ് വിശ്വാസം.
വ്യാഴാഴ്ചകളില്‍ നഖം മുറിക്കുന്നത് മനുഷ്യരിലെ നല്ല ഗുണങ്ങള്‍ വര്‍ധിപ്പിക്കും എന്നാണ് വിശ്വസിക്കുന്നത്. വിശ്വാസയോഗ്യരായ സുഹൃത്തുക്കള്‍ നിങ്ങളെ തേടിയെത്തും എന്നും പറയപ്പെടുന്നു. വെള്ളിയാഴ്ച നഖം മുറിച്ചാല്‍ സമ്പത്ത്, ആഡംബരം എന്നിവ നിങ്ങളെ തേടിയെത്തും എന്നാണ് വിശ്വാസം. ദാമ്പത്യ ബന്ധങ്ങളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ശനിയാഴ്ചകളില്‍ നഖം മുറിക്കുന്നത് തീര്‍ത്തും ഒഴിവാക്കണം എന്നാണ് വാസ്തുശാസ്ത്രവും ജ്യോതിഷവും ഒരുപോലെ നിഷ്‌കര്‍ഷിക്കുന്നത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജാതകത്തിലെ ശനിയെ ബലഹീനനാകുന്നു. ഇത് നിങ്ങളെ മാനസികവും ശാരീരികവുമായ മോശം അവസ്ഥയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ദോഷകരമായി ബാധിച്ചേക്കാം. പലരും അവധി ദിനമായതിനാല്‍ ഞായറാഴ്ചയാണ് നഖം വെട്ടി വൃത്തിയാക്കാന്‍ തിരഞ്ഞെടുക്കുന്നത്.
എന്നാല്‍ അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും എന്നാണ് വിശ്വാസം. കരിയറില്‍ വളരെ മോശപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കുന്നതിന് പോലും ഇ് കാരണമായേക്കാം. അതിനാല്‍ ഒരിക്കലും ഞായറാഴ്ചകളില്‍ നഖം വെട്ടാന്‍ പാടില്ല. അതേസമയം ഒരു കാര്യം എപ്പോഴും ഓര്‍ക്കണം. നഖം വെട്ടാന്‍ ശുഭകരമാണ് എന്ന് നിര്‍ദേശിച്ചിട്ടുള്ള ദിവസങ്ങളില്‍ പോലും സൂര്യാസ്തമയത്തിന് ശേഷം ഒരിക്കലും നഖം വെട്ടാന്‍ പാടില്ല.












Click it and Unblock the Notifications