ജൂലൈ 4 മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ തുടങ്ങും; ഇനിയങ്ങോട്ട് അടിപൊളി ജീവിതം, നിങ്ങളുമുണ്ടോ?
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ രാശികളിലേക്ക് മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള സഞ്ചാരമാറ്റത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും പ്രപഞ്ചത്തെയാകേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും പ്രദാനം ചെയ്യുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിചക്ര മാറ്റങ്ങളും സംയോജനങ്ങളും മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്ന് സാരം. ഇത് ഓരോ മനുഷ്യരിലും വ്യത്യാസപ്പെടും.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഗ്രഹങ്ങളാണ് ശുക്രനും കേതുവും.
സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ് ശുക്രന്‍. അസുരഗുരു എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങള്‍ വന്ന് ചേരും എന്നാണ് വിശ്വാസം. മറുവശത്ത് കേതു നിഴല്‍ ഗ്രഹമാണ്. ഭൗതികമായി നിലവില്‍ ഇല്ലെങ്കിലും ജ്യോതിഷത്തിലെ ഏറ്റവും ശക്തമായ ഗ്രഹങ്ങളിലൊന്ന് കൂടിയാണിത്.
ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ സംയോജിക്കുന്ന ഒരു അപൂര്‍വ നിമിഷത്തിനാണ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. കേതു നിലവില്‍ ചിങ്ങം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ശുക്രന്‍ ജൂലൈ 4 ന് ചിങ്ങത്തില്‍ പ്രവേശിക്കും. ശുക്രന്റെയും കേതുവിന്റെയും ഈ സംയോജനം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി സംഭവിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...
ഇടവം
ചിങ്ങം രാശിയിലെ കേതു-ശുക്ര സംയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പ്രണയ ബന്ധങ്ങളിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും അനുഭവപ്പെടും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. അതുവഴി നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയാന്‍ തുടങ്ങും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചിങ്ങം രാശിയിലെ കേതു-ശുക്ര സംയോഗം അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി നിങ്ങള്‍ക്ക് സാമ്പത്തിക നില ഭദ്രമാക്കാനാകും. കോടതി വ്യവഹാരങ്ങളില്‍ നിന്ന് വിജയം കൈവരിക്കാനാകും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. വലിയ സാമ്പത്തിക നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഇത് അനുകൂലമായ സമയമാണ്.
വൃശ്ചികം
ചിങ്ങം രാശിയിലെ കേതു-ശുക്ര സംയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന നീണ്ടകാലത്തെ അസ്വാരസ്യം പരിഹരിക്കപ്പെടും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം കാത്തിരിക്കുന്നു.















Click it and Unblock the Notifications