5 നാള്‍ക്കുള്ളില്‍ സുവര്‍ണകാലം, കൈനിറയെ പണമെത്തും; ഈ രാശിക്കാരെ തേടി ഭാഗ്യവും ഐശ്വര്യവുമെത്തും
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ രാശിമാറ്റങ്ങളെ തുടര്‍ന്ന് മാറിമറിയാറുണ്ട്. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാറുണ്ട്. ഇത് ഓരോ രാശിയെയും സ്വാധീനിക്കാറുണ്ട്. സെപ്റ്റംബര്‍ മാസം അത്തരത്തില്‍ ചില രാശിമാറ്റങ്ങള്‍ക്ക് പേരുകേട്ടതാണ്. ശുക്രന്റെ രാശിമാറ്റമാണ് അതില്‍ പ്രധാനപ്പെട്ടത്.
ധനത്തിന്റെയും ഐശ്വര്യത്തിന്റെയും സുഖ സമൃദ്ധിയുടെയും കാരകനായിട്ടാണ് ശുക്രനെ ജ്യോതിഷത്തില്‍ കാണുന്നത്. നിശ്ചിത ഇടവേളകളില്‍ ഇവ രാശിമാറാറുണ്ട്. സെപ്റ്റംബര്‍ 24ന് ശുക്രന്‍ ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ അഞ്ച് വരെ ഇതേ നക്ഷത്രത്തില്‍ ശുക്രന്‍ തുടരും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്ര മാറ്റം വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. സമ്പന്ന ജീവിതം സാധ്യമാകും. സര്‍വ ആഡംബരങ്ങളോടെയും ജീവിക്കാനാവും. മേടം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ശുക്രന്‍ വരുന്നത്. അതിലൂടെ ഈ രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും ഒരുപോലെ നേട്ടങ്ങളുണ്ടാക്കാനാവും. ബിസിനസില്‍ വലിയ വളര്‍ച്ച കൈവരിക്കാനാവും. വന്‍ ലാഭവും സ്വന്തമാക്കും.
പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവസരമുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമുള്ള ബന്ധം മെച്ചപ്പെടും. കരിയറില്‍ വലിയ പുരോഗതി ഇവര്‍ക്കുണ്ടാവും. സുവര്‍ണകാലം മേടം രാശിക്കാര്‍ക്ക് ലഭിക്കും. ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഇവര്‍ക്ക് ലഭിക്കുക.
ഇടവം: ശുക്രന്റെ രാശിമാറ്റം ഇടവം രാശിക്കാരെ അത്ഭുതകരമായ വളര്‍ച്ചയിലേക്ക് നയിക്കും. സമ്പത്ത് പ്രതീക്ഷിച്ചതിലും അധികം ലഭിക്കും. ബിസിനസില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. അതുപോലെ നിക്ഷേപങ്ങളില്‍ നിന്നും നേട്ടമുണ്ടാവും. ചെയ്യുന്ന ജോലിയെല്ലാം നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കാനാവും. അതിലൂടെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനവും ലഭിക്കും.
കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. എല്ലാ പ്രതിസന്ധികളെയും ഇക്കാലയളവില്‍ മറികടക്കാന്‍ സാധിക്കും. വിജയങ്ങള്‍ ജീവിതത്തില്‍ ശീലമാകും. കരിയറില്‍ ആഗ്രഹിച്ച രീതിയിലുള്ള മാറ്റങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതരാണെങ്കില്‍ ഇവര്‍ക്ക് പുതിയ ജോലി സ്വന്തമാക്കാനാവും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
ചിങ്ങം: ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ സമ്മാനിക്കും. ഇവര്‍ ജോലിയില്‍ വലിയ പുരോഗതിയുണ്ടാവും. സ്ഥാനക്കയറ്റവും അതുപോലെ ശമ്പളവര്‍ധനവും ഒരുമിച്ച് ലഭിക്കും. വിദേശത്തേക്ക് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ലഭിക്കും. കഠിനാധ്വാനം ചെയ്താല്‍ ജോലിയില്‍ വെച്ചടി കയറ്റമുണ്ടാവും.
ബിസിനസില്‍ നിന്ന് അപ്രതീക്ഷിതമായി വലിയ ലാഭം സ്വന്തമാക്കാനാവും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തും. ജീവിത പങ്കാളിക്കൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹവും ഇവര്‍ക്കൊപ്പമുണ്ടാവും.












Click it and Unblock the Notifications