Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ഒക്ടോബറില്‍ സമ്പത്ത് കുതിച്ചുയരും, സര്‍വൈശ്വര്യങ്ങളും ലഭിക്കും; കുബേരജീവിതം നയിക്കാം

ജ്യോതിഷപ്രകാരം രാശിമാറ്റം ഭാഗ്യനിര്‍ഭാഗ്യങ്ങളെ മാറ്റിമറിക്കുമെന്നാണ്. ഒക്ടോബറില്‍ വലിയൊരു രാശിമാറ്റം നടക്കാനിരിക്കുകയാണ്. ശുക്രന്റെ രാശിമാറ്റമാണ് നടക്കാന്‍ പോകുന്നത്. ശുക്രന്‍ ഒരു നിശ്ചിത സമയത്തിന് ശേഷം മാറും. ഇതോടൊപ്പം തന്നെ നക്ഷത്രവും മാറാറുണ്ട്. ഈ രാശിമാറ്റങ്ങളുടെ സ്വാധീനം 12 രാശിക്കാരിലും പ്രകടമാകാറുണ്ട്.

ജ്യോതിഷ പ്രകാരം ശുക്രന്‍ ഈ സമയത്ത് ചോതി നക്ഷത്രത്തിലും തുലാം രാശിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ അഞ്ചിന് ശുക്രന്‍ ചോതി നക്ഷത്രത്തില്‍ നിന്നും വിശാഖം നക്ഷത്രത്തില്‍ പ്രവേശിക്കാന്‍ ഇരിക്കുകയാണ്. ഇത് ചില രാശിക്കാരുടെ ജീവിതം രാജകീയമാക്കും. നേട്ടങ്ങളുണ്ടാവുന്ന ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ശുക്രന്റെ രാശിമാറ്റത്തിലൂടെ ഏറ്റവും വലിയ അനുഗ്രഹം ലഭിക്കാന്‍ പോകുന്നത് മേടം രാശിക്കാര്‍ക്കാണ്. ഐശ്വര്യപൂര്‍ണമായ ജീവിതം ഇവര്‍ക്ക് ലഭിക്കും. ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവായിരിക്കും ഇത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പൂര്‍ണ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. കരിയറില്‍ വലിയ ഉയര്‍ച്ചയുണ്ടാവും.

ജോലി സ്ഥലത്ത് നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കും. പ്രതീക്ഷിച്ചത് പോലെ ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. അതിനൊപ്പം തന്നെ ശമ്പള വര്‍ധനവും തേടിയെത്തും. വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹവും സഫലമാകും. വ്യാപാരികളാണെങ്കില്‍ ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. വലിയ ലാഭം സ്വന്തമാക്കാനാവും. സര്‍വത്ര നേട്ടങ്ങള്‍ വരുന്നത് കൊണ്ട് എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും.

മിഥുനം: ശുക്രന്റെ രാശിമാറ്റം മിഥുനം രാശിക്കാര്‍ക്ക് ഐശ്വര്‍പൂര്‍ണമായ ജീവിതം സാധ്യമാക്കും. ഭാഗ്യ നേട്ടങ്ങള്‍ ഈ രാശിക്കാരെ വിട്ടുപോകില്ല. മിഥുനം രാശിയുടെ അഞ്ചാം ഭവനത്തിലാണ് ശുക്രന്‍ പ്രവേശിക്കുന്നത്. ഇത് സമ്പദ് സമൃദ്ധിയുടെ കാലം ലഭിക്കാന്‍ ഇടയാക്കും. ബിസിനസിലും ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കും.

സമ്പത്ത് ഉയര്‍ത്തുന്ന തരത്തില്‍ ലാഭ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. നിക്ഷേപങ്ങളും കൈനിരയെ പണം നല്‍കും. കരിയറില്‍ വലിയ ഉയര്‍ച്ചയുണ്ടാവും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. നിങ്ങളുടെ നല്ല പ്രവര്‍ത്തനത്തെ ജോലി സ്ഥലത്ത് എല്ലാവരും അഭിനന്ദിക്കും. അതിന്റെ ഗുണവും നിങ്ങള്‍ക്ക് ലഭിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതും ഗുണകരമാകും. പല മാര്‍ഗത്തിലൂടെ പണം സമ്പാദിക്കാനാവും.

ചിങ്ങം: ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാരെ ധനനേട്ടങ്ങളിലേക്ക് നയിക്കും. ചിങ്ങം രാശിയുടെ മൂന്നാം ഭാവത്തിലാണ് ശുക്രന്‍ പ്രവേശിക്കുന്നത്. ജീവിത വിജയം ഇവര്‍ക്ക് സ്വന്തമാക്കാനാവും. സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും ഇക്കാലയളവില്‍ അവസാനിക്കും. ആഡംബരം നിറഞ്ഞ ജീവിതം നയിക്കാനാവും. ജോലിയിലും പുരോഗതിയുണ്ടാവും.

വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാകും. ശുക്രന്റെയും വ്യാഴത്തിന്റെയും അനുഗ്രഹമുണ്ടെങ്കില്‍ എല്ലാ മേഖലകളിലും വിജയം കൈവരിക്കാനാവും. സമൂഹത്തില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ബഹുമാനം വര്‍ധിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവരാണെങ്കിലും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകളും ഈ രാശിക്കാരെ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+