ഈ രാശിക്കാര്‍ക്ക് ശുക്രനുദിച്ചു; കൈനിറയെ സ്വര്‍ണം, ആസ്തി രണ്ടിരട്ടിയാകും... ശമ്പളവും കൂടും!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശുഭ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. ഒരാള്‍ക്ക് നല്ല കാലം വന്നാല്‍ ശുക്രനുദിച്ചു എന്ന പറയുന്ന പ്രയോഗം പോലും വന്നത് അക്കാരണത്താലാണ്.

ശുക്രന്റെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റവും പന്ത്രണ്ട് രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഇക്കഴിഞ്ഞ ജൂലൈ 31 ന് ശേഷം ശുക്രന് വീണ്ടും നക്ഷത്രമാറ്റം സംഭവിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11-ന് രാവിലെ 11.15-ന് ശുക്രന്‍ പൂരം നക്ഷത്രത്തില്‍ സംക്രമിച്ചു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതമാണ് അടിമുടി മാറാന്‍ ആരംഭിച്ചിരിക്കുന്നത്.
ശുക്രന്റെ സ്വാധീനം കാരണം ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്‌നേഹവും സമൃദ്ധിയുമെല്ലാം വര്‍ധിക്കാന്‍ പോകുകയാണ്. ഇവര്‍ക്ക് ദീര്‍ഘായുസും ഭാഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
മേടം
ശുക്രന്റെ പൂരം നക്ഷത്രത്തിലെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും.
കര്‍ക്കടകം
ശുക്രന്റെ പൂരം നക്ഷത്രത്തിലെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. പിതൃസ്വത്ത് താനെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി രണ്ടിരട്ടിയായി വര്‍ധിക്കാനിടയാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ ലാഭം കൊയ്യാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.
ചിങ്ങം
ശുക്രന്റെ പൂരം നക്ഷത്രത്തിലെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്ത് ജോലി, ഉന്നതപഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനം ലഭിക്കാന്‍ സാധ്യത.












Click it and Unblock the Notifications