Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ച ജീവിതം ജീവിക്കാം... കൈനിറയെ പണമെത്തും; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ രാശിയും നക്ഷത്രവും എല്ലാം കാലാകാലങ്ങളില്‍ മാറ്റാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും.

എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായെന്നും വരാം. ഗ്രഹങ്ങള്‍ രാശിയും നക്ഷത്രവും മാറുന്നത് കൂടാതെ സഞ്ചാരരേഖയും മാറ്റാറുണ്ട്. ഇതും എല്ലാ രാശിക്കാരേയും ബാധിക്കും. ഇത്തരത്തില്‍ ജ്യോതിഷ പ്രകാരം സവിശേഷമായ ഗ്രഹങ്ങളിലൊന്നായ ശുക്രന്‍ സഞ്ചാരരേഖ മാറ്റാന്‍ പോകുകയാണ്. നിലവില്‍ മീനം രാശിയിലൂടെയാണ് ശുക്രന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.

Venus Retrograde

അധികം വൈകാതെ മീനം രാശിയില്‍ ശുക്രന്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. പിന്നീട് 42 ദിവസം ഈ രീതിയിലായിരിക്കും ശുക്രന്റെ സഞ്ചാരം. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ സഞ്ചാരരേഖയില്‍ വരുന്ന ഈ മാറ്റം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

മേടം

മീനം രാശിയിലെ ശുക്രന്റെ വക്രഗതി സഞ്ചാരം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവര്‍ക്ക് വേണ്ടുവോളം ലഭിക്കും. ഇതുവഴി സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. താല്‍ക്കാലിക ജോലി വൈകാതെ സ്ഥിരപ്പെടും. ഇത് നിങ്ങള്‍ക്ക് സ്ഥിരവരുമാനത്തിനുള്ള അവസരമൊരുക്കി തരും. ബിസിനസില്‍ വലിയ വിജയങ്ങള്‍ തേടിയെത്തും.

കര്‍ക്കടകം

മീനം രാശിയിലെ ശുക്രന്റെ വക്രഗതി സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വപ്‌നം കണ്ട ജീവിതം സ്വന്തമാക്കും. പുതിയ വീട് വാങ്ങാന്‍ സാധ്യത കാണുന്നു. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും.

തുലാം

മീനം രാശിയിലെ ശുക്രന്റെ വക്രഗതി സഞ്ചാരം തുലാം രാശിക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയുമായി ചേര്‍ന്ന് ആരംഭിക്കുന്ന ബിസിനസ് ലാഭത്തിലാകും.

മകരം

മീനം രാശിയിലെ ശുക്രന്റെ വക്രഗതി സഞ്ചാരം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ തേടുന്നവര്‍ക്ക് അനുകൂല സമയം. ഉന്നത പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+