Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബര്‍ 31 മുതല്‍ വെച്ചടി വെച്ചടി കയറ്റം... ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, കൈ നിറയെ പണം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് പന്ത്രണ്ട് രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനിയും ശുക്രനും. ശനി കര്‍മ്മത്തിന്റേയും നീതിയുടേയും അധിപന്‍ എന്നാണ് അറിയപ്പെടുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭ സ്ഥാനത്താണെങ്കില്‍ ശുഭകരമായ ഫലങ്ങളും അശുഭ സ്ഥാനത്താണെങ്കില്‍ മോശം ഫലവും സമ്മാനിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അതിനാല്‍ തന്നെ ശനിയുടെ സഞ്ചാരത്തിന് ജ്യോതിഷത്തില്‍ വലിയ സ്ഥാനമുണ്ട്.

astrology

ശുക്രനാകട്ടെ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ സ്ഥാനചലനങ്ങള്‍ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഇത്തവണത്തെ ദീപാവലിയില്‍ ഈ രണ്ട് ഗ്രഹങ്ങളും കുംഭം രാശിയില്‍ സംയോജിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒക്ടോബര്‍ 31നാണ് ഇത്തവണ ദീപാവലി വരുന്നത്.

30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനിയും ശുക്രനും കുംഭം രാശിയില്‍ ഒന്നിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യമാണ് വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കുംഭം

കുംഭം രാശിയിലെ ശനി-ശുക്ര സംയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായ വീട് എന്ന ആഗ്രഹം സഫലമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് വിജയം കൊണ്ടുവരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.

മിഥുനം

കുംഭം രാശിയിലെ ശനി-ശുക്ര സംയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തീകരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവയ്ക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.

മേടം

കുംഭം രാശിയിലെ ശനി-ശുക്ര സംയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ വിജയങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാന്‍ അവസരം വരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+