പുത്തന്‍വീട്ടില്‍ ആഡംബരജീവിതം.. ഒപ്പം അവസാനിക്കാത്ത സൗഭാഗ്യങ്ങളും; ഈ രാശിക്കാരുടെ ശുക്രനുദിച്ചു
ജ്യോതിഷത്തില്‍ ഓരോ രാശിനിലക്കും ഗ്രഹങ്ങളുടെ സംക്രമണത്തിനും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഓരോ ആള്‍ക്കാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങളെ രാശിനില, ജന്മനക്ഷത്രം ഗ്രഹനില എന്നിവ കണക്കാക്കിയാണ് നിര്‍ണയിക്കുന്നത്. ജനുവരിയില്‍ വളരെ സവിശേഷമായ ഒരു രാശി മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. ഇതുവഴി ചില രാശിക്കാരെ കാത്തിരിക്കുന്നത് അനിതര സാധാരണമായ സൗഭാഗ്യങ്ങളാണ്.
ജനുവരി 22 ന് ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് കടക്കാന്‍ പോവുകയാണ്. ജ്യോതിഷ വിധി പ്രകാരം ശുക്രനെ ആഡംബരത്തിന്റേയും സമ്പത്തിന്റേയും കാരകാനായാണ് കണക്കാക്കുന്നത്. മാത്രമല്ല ശുക്രന്‍ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. ജ്യോതിഷത്തില്‍ ശുക്രനുദിക്കുക എന്ന പ്രയോഗം തന്നെയുണ്ട്. ജീവിതത്തില്‍ നല്ല കാലം വരുന്നു എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ശുക്രന്‍ മെച്ചപ്പെട്ട രാശിയിലും സമയത്തിലും വിരാജിക്കുകയാണ് എങ്കില്‍ ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് കൈവരാന്‍ പോകുന്നത്. ശുക്രന്‍ ശക്തനാകുന്ന സമയം ചില രാശിക്കാര്‍ക്ക് ആഡംബര ജീവിതം കൈവരിക്കാനാകും. ശനിയുടെ രാശിയായ കുംഭത്തിലേക്ക് ശുക്രന്‍ പ്രവേശിക്കുന്നതോടെ മൂന്ന് രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും. പ്രധാനമായും സമ്പത്തിലാണ് ശുക്രന്റെ രാശി മാറ്റം ചില രാശിക്കാരില്‍ വലിയ സ്വാധീനം ചെലുത്താന്‍ പോകുന്നത്.

കുംഭരാശിയില്‍ ശുക്രന്‍ പ്രവേശിക്കുന്നത് വഴി സാമ്പത്തികമായി മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരും. ഇതുവരെ ഉണ്ടായിരുന്ന കഷ്ടകാലം നീങ്ങി സന്തോഷത്തിന്റേയും ആശ്വാസത്തിന്റേയും നാളുകളാണ് ഇനി വരാന്‍ പോകുന്നത്. കുടുംബത്തിലാകെ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുന്നതോടെ ഭാഗ്യം വരാന്‍ പോകുന്ന രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് കുംഭരാശിയില്‍ ശുക്രന്‍ പ്രവേശിക്കുന്നത് വഴി വലിയ ഭാഗ്യങ്ങള്‍ ലഭിക്കാന്‍ പോവുകയാണ്. ശുക്രന്‍ ഇടവം രാശിക്കാരുടെ ലഗ്‌നാധിപനും ആറാം ഭാവാധിപനും ആയാണ് കാണപ്പെടുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ സംക്രമം ഇടവം രാശിക്കാരെ സാമ്പത്തികമായി ഉന്നതിയില്‍ എത്തിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. പുതിയ പരീക്ഷണങ്ങളില്‍ വിജയം കണ്ടെത്തും.

ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ വരുമാനം ലഭിക്കും. പുതിയ വീടിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാം. വസ്ത്രം, ആഭരണം എന്നീ മേഖലകളില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് മികച്ച സമയമാണ്. കുടുംബത്തില്‍ ഉള്ളവരുടെ ആരോഗ്യം സ്ഥിരമായിരിക്കും

തുലാം
കുംഭരാശിയില്‍ ശുക്രന്‍ പ്രവേശിക്കുന്നത് വഴി തുലാം രാശിക്കാര്‍ക്കും മികച്ച സമയമാണ്. ശുക്രന്‍ തുലാം രാശിക്കാരുടെ എട്ടാം ഭാവാധിപനും ലഗ്‌നാധിപനും ആണ്. അതിനാല്‍ ശുക്രന്റെ സംക്രമണം തുലാം രാശിക്കാരുടെ ബിസിനസ് മെച്ചപ്പെടുത്തുകയും സാമ്പത്തികമായി ഉന്നതിയില്‍ എത്തിക്കുകയും ചെയ്യും. തുലാം രാശിക്കാരുടെ ദാമ്പത്യ ജീവിതം സുരഭിലമായിരിക്കും. സന്താന ഭാഗ്യം കൈവരും.

കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ സമയമായിരിക്കും. സമൂഹത്തില്‍ പ്രശസ്തി കൈവരിക്കാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടെ മെച്ചപ്പെട്ട ജോലി നേടാനാകും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണപരമായ സമയമാണ്. വീട്ടിലേക്ക് ആഡംബര വസ്തുക്കള്‍ വാങ്ങിക്കും. ദീര്‍ഘയാത്ര നടത്തിയേക്കാം

കുംഭം
ശനിയുടെ രാശിയായ കുംഭത്തിലേക്കാണ് ശുക്രന്‍ പ്രവേശിക്കുന്നത് എന്നതിനാല്‍ കുംഭം രാശിക്കാര്‍ക്കും ഏറെ മെച്ചപ്പെട്ട സമയമാണ്. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. പങ്കാളിക്കൊപ്പം സൗഖ്യജീവിതം പുലര്‍ത്താനാകും. ബന്ധുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. സാമ്പത്തികമായി ഏറെ മെച്ചപ്പെടും. അപ്രതീക്ഷിതമായി കൈയില്‍ പണം വന്ന് ചേരും. വസ്തു സംബന്ധമായ ഇടപാടില്‍ നിന്ന് വലിയ ധനലാഭം കൊയ്യാനാകും.

സ്വര്‍ണം, വെള്ളി പോലുള്ള ആഭരണങ്ങള്‍ വാങ്ങിക്കും. കുടുംബത്തിലുള്ളവരുടെ ആരോഗ്യം സ്ഥിരമായിരിക്കും. ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷം തേടിയെത്തിയേക്കാം. പുതിയ വാഹനം വാങ്ങിക്കാനും അതില്‍ ദീര്‍ഘയാത്ര പോകാനും സാധ്യത കാണുന്നു. ബിസിനസില്‍ മൂന്നിരട്ടി വരെ വളര്‍ച്ച നേടിയേക്കാം. പങ്കാളിയുടെ കുടുംബത്തില്‍ നിന്ന് സാമ്പത്തികമായ സഹായം ലഭിക്കും.












Click it and Unblock the Notifications