ഇന്ന് മുതല്‍ ആഡംബരജീവിതം, നഷ്ടപ്പെട്ടെന്ന് കരുതിയ പണം ഇരട്ടിയായി കൈയിലെത്തും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പ്രഭാവം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം വലിയ ദോഷമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വളരെ അനുകൂലമായിരിക്കും.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമൃദ്ധിയുടേയും സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. എന്തൊരു നല്ല കാര്യം സംഭവിക്കുമ്പോഴും ശുക്രനുദിച്ചു എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടില്‍ സര്‍വ സാധാരണമാണ്. ഇപ്പോഴിതാ ഇത് അന്വര്‍ത്ഥമാക്കുന്ന സ്ഥിതി വിശേഷണമാണ് ചില രാശിക്കാരെ സംബന്ധിച്ച് കൈവന്നിരിക്കുന്നത്.

ഇതുവരെ മിഥുനം രാശിയില്‍ സഞ്ചരിച്ചിരുന്ന ശുക്രന്‍ ഇന്ന് മുതല്‍ കര്‍ക്കടകം രാശിയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് ചില രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ അനവധി നേട്ടങ്ങള്‍ സമ്മാനിക്കും. മൂന്ന് രാശിക്കാര്‍ക്കാണ് ശുക്രന്റെ കര്‍ക്കടകത്തിലെ സംയോഗം ഏറെ ഗുണപരമാകുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നു. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.
ഇടവം
ശുക്രന്റെ കര്‍ക്കടകം രാശിയിലുള്ള സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഇടവം രാശിക്കാരുടെ ശാരീരിക സൗഖ്യങ്ങളില്‍ പുരോഗതി കാണാനാകും. എല്ലാ സുഖസൗകര്യങ്ങളുമുള്ള ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ഏറെ നാളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കും. ധനലാഭത്തിനുള്ള മികച്ച അവസരങ്ങള്‍ മുന്നിലെത്തും.
ചിങ്ങം
ശുക്രന്റെ കര്‍ക്കടകം രാശിയിലുള്ള സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്കൊപ്പമുണ്ടായിരിക്കും. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങളുടെ ആസ്തിയില്‍ പ്രതിഫലിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പ്രണയ ബന്ധം കൂടുതല്‍ ദൃഢമാകാന്‍ സാധ്യത കാണുന്നു.
കര്‍ക്കടകം
ശുക്രന്റെ കര്‍ക്കടകം രാശിയിലുള്ള സഞ്ചാരം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ രാശിക്കാര്‍ക്ക് പെട്ടെന്ന് ധനലാഭം ഉണ്ടാകുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും ആത്മവിശ്വാസവും വര്‍ധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ നേട്ടം കൊയ്യാനാകും.












Click it and Unblock the Notifications