Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തും സര്‍വ്വ ഐശ്വര്യവും, ജീവിതത്തില്‍ വച്ചടി വച്ചടി കയറ്റങ്ങള്‍; ഈ രാശിക്കാരാണോ നിങ്ങള്‍

ജ്യോതിഷത്തിന് പ്രധാന്യം നല്‍കുന്നവര്‍ വലിയ പ്രധാന്യത്തോടെയാണ് ശുക്രനെ നോക്കിക്കാണുന്നത്. ശുക്രന്റെ മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങളുണ്ടാകും. ഈ വരുന്ന മേയ് 30ന് ശുക്രന്‍ രാശിമാറാന്‍ ഒരുങ്ങുകയാണ്. രാത്രി 7.39 ഓടെ ശുക്രന്‍ കര്‍ക്കിടക രാശിയിലാണ് പ്രവേശിക്കുന്നത്. ഈ മാറ്റം ചില രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ ഒരുപാട് കാര്യങ്ങള്‍ നടക്കും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.

മേടം രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കാലമാണ്. ഈ സമയത്ത് കുടുംബത്ത് സമാധാന അന്തരീക്ഷം വര്‍ദ്ധിക്കും. അതുകൂടാതെ കുടുംബത്തിന്റെ സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യമുണ്ടാകും. ജോലിയില്‍ വലിയ പുരോഗതി ഈ സമയത്തുണ്ടാകും. വിവാഹിതര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിത്.

astrology

സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വിവിധ സ്രോതസുകളില്‍ നിന്ന് പണം ലഭിക്കാനുളള അവസരമുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റമുണ്ടാകും. ഈ സമയത്ത് തെറ്റായ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തു കാര്യങ്ങള്‍ ചെയ്യുമ്പോഴും നല്ല രീതിയില്‍ ആലോചിക്കണം. തെറ്റായ തീരുമാനങ്ങള്‍ എടുക്കാതെ ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ശുക്രന്റെ സംക്രമണം മികച്ച ഫലങ്ങള്‍ക്ക് കാരണമാകും. തൊഴില്‍ രംഗത്ത് പുരോഗതി കൈവരിക്കാന്‍ സാധിക്കും. ഇരട്ടി നേട്ടം ഈ സമയത്തുണ്ടാകും. ഈ സമയത്ത് ധൈര്യം വര്‍ദ്ധിക്കാന്‍ കാരണമാകും. ശത്രുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കാരണമാകും. കച്ചവടം ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് വലിയ ലാഭം പ്രതീക്ഷിക്കാം. നിക്ഷേപത്തില്‍ നിന്ന് വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിത്തില്‍ സന്തോഷം വന്നുചേരും.

വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ഈ സമയത്ത് മനസ് ശാന്തവും സന്തോഷവുമായിരിക്കും. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഈ സമയത്തുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കലാ രംഗത്ത് താല്‍പര്യമുണ്ടാകും. അതുകൊണ്ട് ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പല ഗുണങ്ങളുമുണ്ടാകും. ചെലവുകള്‍ കുറയുന്നത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. നിക്ഷേപത്തിലൂടെ വലിയ ലാഭം പ്രതീക്ഷിക്കാം.

മീനം രാശിക്കാര്‍ക്ക് ഈ സമയത്ത് ഒരുപാട് ഗുണങ്ങളുണ്ടാകും. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടായാല്‍ അവ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പുതിയ പ്രോപ്പര്‍ട്ടികള്‍ വാങ്ങുകയും നല്ല ലാഭം കൊയ്യുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് നിക്ഷേപത്തിലൂടെ വലിയ ലാഭം പ്രതീക്ഷിക്കാം. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+