Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതത്തില്‍ ശുക്രനുദിച്ചു! സമ്പത്തും സൗഭാഗ്യവും ക്യൂ നില്‍ക്കും; ഈ രാശിക്കാര്‍ക്ക് ബംബര്‍ നേട്ടങ്ങള്‍

ജ്യോതിഷത്തില്‍ ശുക്രന് വലിയ പ്രധാന്യമാണുള്ളത്. ശുക്രന്റെ മാറ്റങ്ങള്‍ ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഹിന്ദു പഞ്ചാംഗം അനുസരിച്ച് സമ്പത്തിന്റെയും സന്തോഷത്തിന്റെയും അധിപനെന്നാണ് ശുക്രനെ വിളിക്കുന്നത്. ഇപ്പോള്‍ ശുക്രന്റെ ഏറ്റവും പ്രധാനപ്പെട്ട രാശിമാറ്റമാണ് നടന്നിരിക്കുന്നത്. ശുക്രന്‍ ഇപ്പോള്‍ ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത് അഞ്ച് രാശിക്കാര്‍ക്കാണ് നേട്ടങ്ങളുണ്ടാകുക. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം..

ഇടവം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ്. നിയമപരമായ കാര്യങ്ങളില്‍ അനുകൂല നടപടികള്‍ സംഭവിക്കും. പ്രണയ കാര്യങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല. വലിയ സമ്പത്തി നിങ്ങളുടെ കൈകളിലേക്ക് എത്തും. എന്നാല്‍ ചെലവുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ചിലപ്പോള്‍ വരുമാനത്തേക്കാള്‍ ചെലവ് വര്‍ദ്ധിക്കാനുള്ള സാഹചര്യങ്ങള്‍ വന്നുചേരും.

Venus Transit 2023

കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ഏറെ ഗുണം ചെയ്യുന്ന നാളുകളാണ്. പുതയി വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള തേടിയെത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. വലിയ പുരോഗതി കൈവരിക്കും. ലാഭം വര്‍ദ്ധിക്കും. ഈ സമയത്ത് ആരോഗ്യം തൃപ്തികരമായിരിക്കും.

ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ സമയമാണ്. വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പ്രതീക്ഷിക്കാത്ത ലാഭം വന്നുചേരും. തൊഴില്‍ രംഗത്ത് പുരോഗതയുണ്ടാകും. ജോലി തേടുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ വഴിതുറക്കും. പ്രമോഷനൊപ്പം ഇന്‍ക്രിമെന്റും വര്‍ദ്ധിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഈ സമയത്ത് ആരോഗ്യം തൃപ്തികരമായിരിക്കും.

കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ സ്വാധീനം വലിയ മാറ്റങ്ങളാണ് സൃഷ്ടടിക്കുന്നത്. ഈ സമയത്ത് പ്രത്യേക നേട്ടങ്ങളുണ്ടാകും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം നിങ്ങളിലേക്ക് എത്തും. വിദേശ യാത്രകള്‍ പോകാനുള്ള അവസരങ്ങള്‍ നിങ്ങളിലേക്ക് എത്തും. തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്തത്ര പുരോഗതിയുണ്ടാകും. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതില്ല. ആരോഗ്യം നല്ല രീതിയില്‍ മുന്നോട്ടുപോകും.

മകരം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ സമയമാണ്. ഈ സമയത്ത് ഒരുപാട് നേട്ടങ്ങള്‍ വന്നുചേരും. കരിയറില്‍ പുരോഗതിയുണ്ടാകും. സാമ്പത്തികമായി നേട്ടമുണ്ടാകും. വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയമാണ്. നിക്ഷേപം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ആരോഗ്യം എല്ലാവിധത്തിലും മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+