Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണകാലഘട്ടം ആരംഭിക്കും, സമ്പത്തില്‍ ആറാടാം, അടിപൊളി നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും

ഗ്രഹങ്ങളുടെ സഞ്ചാരവും രാശിമാറ്റവും ഒരാളുടെ ജീവിതം എങ്ങനെ വേണമെങ്കിലും മാറ്റാം. ജ്യോതിഷപ്രകാരം നല്ല കാര്യങ്ങളും മോശം കാര്യങ്ങളും ഇക്കാലയളവില്‍ ഒരാള്‍ക്ക് സംഭവിക്കാം. മാര്‍ച്ച് മാസത്തില്‍ അപ്രതീക്ഷിതമായ ചില രാശിമാറ്റവും,സംക്രമണങ്ങളും നടക്കാനിരിക്കുകയാണ്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്ന സമയം കൂടിയായിരിക്കും ഇത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശുക്രന്‍ തന്റെ സഞ്ചാരം മാറ്റും. ശുക്രന്‍ വ്യാഴത്തിന്റെ രാശിയിലേക്ക് എത്തുമ്പോള്‍ തന്നെ ചില രാശിക്കാരുടെ ഭാഗ്യം ഏറ്റവും ശക്തമാകും. ശുക്രന്‍ നിലവില്‍ ശനിയുടെ രാശിയായ കുംഭത്തില്‍ ഇരിക്കുകയാണ്. ഇത് ഉടന്‍ മീന രാശിയില്‍ പ്രവേശിക്കും. ഏപ്രിലില്‍ ശുക്രന്‍ വീണ്ടും രാശിമാറും. അതുകൊണ്ട് ആര്‍ക്കെല്ലാം നേട്ടമെന്ന് നോക്കാം.

astrology-today

മിഥുനം: ശുക്രന്‍ ജാതകത്തില്‍ നല്ല സ്ഥാനത്താണെങ്കില്‍ ജീവിതത്തില്‍ ധനസമ്പത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ശുക്രന്‍ മാര്‍ച്ച് 31നാണ് കുംഭ രാശിയില്‍ നിന്ന് മീനരാശിയിലേക്ക് പ്രവേശിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ശുക്രന്റെ രാശി വീണ്ടും മാറും. ഈ സമയം ചില രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ കൃപയുണ്ടാവും. അതിലൂടെ സൗഭാഗ്യങ്ങള്‍ ഓരോന്നായി മിഥുനം രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും.

ഇതുവരെ ലഭിച്ചിരുന്നതിനേക്കാള്‍ ശുഭകാര്യങ്ങളായിരിക്കും ഈ കാലയളവില്‍ ലഭിക്കുക. സമ്പത്ത് ധാരാളം ലഭിക്കാനുള്ള സാധ്യതകള്‍ തേടിയെത്തും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തില്‍ സമാധാനവും ശാന്തിയുമെല്ലാം ഉണ്ടാകും. നിങ്ങളുടെ പ്രണയബന്ധവും ശക്തമായിരിക്കും. സമ്പത്ത് കുതിച്ചുയരാന്‍ പുതിയ വഴികള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും. പുതിയ ജോലിയും ഈ രാശിക്കാരെ തേടിയെത്തും.

ഇടവം: ഈ രാശിക്കാര്‍ക്ക് എപ്പോഴും ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാവും. അടിമുടി നേട്ടങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് ലഭിക്കും. ബംപര്‍ നേട്ടങ്ങളായിരിക്കും പലതും ശുക്രന്റെ ഈ മാറ്റം കൈനിറയെ സമ്പത്ത് സമ്മാനിക്കും. വലിയ ലാഭം ബിസിനസിലൂടെയും ലഭിക്കും. നിക്ഷേപങ്ങളില്‍ സംശയമുണ്ടെങ്കില്‍ അത് മാറും. ബിസിനസില്‍ നിക്ഷേപിക്കാനുള്ള വലിയൊരു അവസരം ഈ രാശിക്കാര്‍ക്ക് ലഭിക്കും.

ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം വലിയ ലാഭം കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികമായി വലിയ ഉയര്‍ച്ചകള്‍ ഈ രാശിമാറ്റത്താല്‍ നിങ്ങളെ തേടിയെത്തും. ഒട്ടും പ്രതീക്ഷിക്കാതെ യാത്രകള്‍ പോകാനും സാധ്യത. പ്രണയമുണ്ടെങ്കില്‍ അത് കൂടുതല്‍ സുന്ദരമാകും. അങ്ങനെ എന്തിലും ഏതിലും ശുഭകരമായ കാര്യങ്ങള്‍ മാത്രം നടക്കുന്ന സമയമായിരിക്കും ഇടവം രാശിക്കാര്‍ക്കിത്.

കുംഭം: ഈ രാശിക്കാര്‍ക്ക് സമ്പത്ത് വാരാനുള്ള അവസരങ്ങള്‍ വന്ന് ചേരും. ഭാഗ്യം നിങ്ങളെ ഒരിക്കലും കൈവിടില്ല. കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം കാരണം ജീവിതം ഒന്നാകെ മാറി മറിയും. ജീവിതത്തില്‍ പ്രണയബന്ധങ്ങള്‍ക്ക് കൂടുതല്‍ ഇടമുണ്ടാകും. ചെറിയതാണെങ്കിലും യാത്രകള്‍ പോകാനുള്ള അവസരമുണ്ടാകും.

ജോലിയില്‍ നേട്ടങ്ങള്‍ ലഭിക്കുന്ന കാലയളവ് കൂടിയായിരിക്കും ഇത്. പുതിയ മാറ്റങ്ങള്‍ ഉണ്ടാകാം. സാമ്പത്തികമായി നിങ്ങളുടെ അടിത്തറ ഏറ്റവും ശക്തമായിരിക്കും. വലിയ ലാഭങ്ങളും ഈ കാലയലവില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഐശ്വര്യവും സമൃദ്ധിയുമെല്ലാം രാജകീയമായ ജീവിതം കുഭം രാശിക്കാര്‍ക്ക് സമ്മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+