Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യദേവത കൂടെയുണ്ടാകും... ബംപര്‍ ലോട്ടറി ഉറപ്പ്, പൊന്നും പണവും വന്ന് നിറയും; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. 2025 ല്‍ ഒന്നിലേറെ തവണ ശുക്രന്‍ രാശി മാറാന്‍ ഒരുങ്ങുകയാണ്. ഒന്നും രണ്ടുമല്ല, പത്ത് തവണയാണ് ശുക്രന്‍ 2025ല്‍ രാശി മാറ്റം നടത്തുന്നത്. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശുക്രന്‍ എന്നതിനാലാണ് ഇത്.

astrology

ജനുവരി 28 ന് മീനം രാശിയിലും മെയ് 31 ന് മേടം രാശിയിലും ജൂണ്‍ 29 ന് ഇടവം രാശിയിലും ജൂലൈ 28 ന് മിഥുനം രാശിയിലും ഓഗസ്റ്റ് 21 ന് കര്‍ക്കിടകം രാശിയിലും സെപ്തംബര്‍ 15 ന് ചിങ്ങം രാശിയിലും ഒക്ടോബര്‍ ഒമ്പതിന് കന്നി രാശിയിലും നവംബര്‍ രണ്ടിന് തുലാം രാശിയിലും ഡിസംബര്‍ ഇരുപതിന് ധനു രാശിയിലും ശുക്രന്‍ എത്തും.

ശുക്രന്റെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും 2024 ല്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിച്ച മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടമായിരിക്കും സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മേടം

2025 ലെ ശുക്രന്റെ പത്ത് രാശി മാറ്റവും മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം

2025 ലെ ശുക്രന്റെ പത്ത് രാശി മാറ്റവും വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. പലവഴിക്ക് പണം കൈയിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് മികച്ച വരുമാനം സ്വന്തമാക്കും.

ധനു

2025 ലെ ശുക്രന്റെ പത്ത് രാശി മാറ്റവും ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മോചനമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+