ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാം... കൈനിറയെ ധനം; ഈ രാശിക്കാര്‍ക്കിനി ശുക്രദശ
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി - നക്ഷത്ര മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഗ്രഹങ്ങളെല്ലാം കൃത്യമായ ഇടവേളകളില്‍ രാശി - നക്ഷത്ര മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കുമെങ്കിലും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുരഗുരു എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നതെങ്കിലും സമ്പത്തിന്റേയും സമൃദ്ധിയുടേയും ആഡംബരത്തിന്റേയും കാരകന്‍ കൂടിയാണ് ഈ ഗ്രഹം. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അവര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നെല്ലാം പറയുന്നത് ഇതിനാലാണ്.
ജ്യോതിഷത്തില്‍, ശുക്രനെ പ്രധാനമായും ജല മൂലക ഗ്രഹമായി കണക്കാക്കുന്നു. ഇടവം, തുലാം എന്നിങ്ങനെ രണ്ട് രാശികളാണ് ശുക്രനുള്ളത്. രണ്ട് രാശിചിഹ്നങ്ങളും ശുക്രന്‍ ഭരിക്കുന്നുണ്ടെങ്കിലും, അവയുടെ സ്വഭാവം, പെരുമാറ്റം, ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എന്നിവ വളരെ വ്യത്യസ്തമാണ്. ശുക്രന്റെ സഞ്ചാരരേഖയെ ആശ്രയിച്ചാണ് ഇതില്‍ വ്യത്യാസം വന്ന് കൊണ്ടിരിക്കുന്നത്.
ശുക്രന്റെ സ്വാധീനം വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളെ ബാധിക്കുന്നത്. എന്നിരുന്നാലും ചില രാശിക്കാര്‍ക്ക് എപ്പോഴും ശുക്രന്റെ അനുഗ്രഹം നേരിയ തോതിലെങ്കിലും അനുഭവപ്പെടാറുണ്ട്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് ഇത് ഈ രാശിക്കാര്‍ക്ക് ഗുണകരമായി തീരുക എന്നും നോക്കാം.
തുലാം
തുലാം രാശിക്കാരില്‍ ശുക്രന്റെ സ്വാധീനം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇതെല്ലാം സാമ്പത്തികമായി നിങ്ങള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും.
ഇടവം
ശുക്രന്റെ സ്വാധീനം ഇടവം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന ട്രാന്‍സ്ഫറിനും സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ശുക്രന്റെ സ്വാധീനം ഗുണം ചെയ്യും. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തമായൊരു വീട് എന്ന സ്വപ്‌നം പൂവണിയും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.















Click it and Unblock the Notifications