Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുക്രന്‍ കൈനിറയെ സമ്പത്ത് നല്‍കും, പുത്തന്‍ കാര്‍ വാങ്ങാം; ഈ രാശിക്കാര്‍ക്ക് രാജാവിനെ പോലെ വാഴാം

ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. അത് ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സഹായിക്കുന്നതാണ്. അത് ചിലപ്പോള്‍ ഗുണകരമോ ദോഷകരമോ ആകാം. അതുപോലെ വേദ ജ്യോതിഷത്തില്‍ ശുക്രനെ സന്തോഷത്തിന്റെ സമൃദ്ധിയുടെയും സമ്പത്തിന്റെയും അധിപനായിട്ടാണ് കണക്കാക്കുന്നത്. ശുക്രന്‍ നിങ്ങളുടെ രാശിയുടെ ശുഭസ്ഥാനത്തുണ്ടെങ്കില്‍ ആ വ്യക്തിക്ക് പുരോഗതികള്‍ കൈവരിക്കാനാവും.

ഏറ്റവും മികച്ച നേട്ടങ്ങള്‍ ഓരോന്നായി ഇവരുടെ ജീവിതത്തിലേക്ക് എത്തും. നിലവില്‍ ശുക്രന്‍ വൃശ്ചിക രാശിയിലാണ്. ഇത് ജനുവരി പതിനെട്ടിന് ധനു രാശിയിലേക്ക് നീങ്ങും. ഈ സംക്രമണം എല്ലാ രാശിക്കാര്‍ക്കും നേട്ടങ്ങള്‍ സമ്മാനിക്കും. പക്ഷേ ചില രാശിക്കാര്‍ക്ക് ഏറ്റവും നല്ല കാലം ഇതിലൂടെ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കന്നി: ഈ രാശിക്കാര്‍ക്ക് ശുഭകരമായ കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. വീട്ടില്‍ സന്തോഷം നിറയ്ക്കാന്‍ ശുക്രന്റെ സംക്രമണത്തിന് സാധിക്കും. തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ ഏറ്റവും നല്ല സമയം വന്ന് ചേരും. തൊഴിലിടങ്ങളില്‍ നിങ്ങളുടെ പ്രാധാന്യം മനസ്സിലാവും. എത്രത്തോളം വിലപ്പെട്ടതാണ് നിങ്ങളുടെ ജോലിയെന്നും തൊഴിലധിപര്‍ തിരിച്ചറിയും. അത് പുരോഗതിയിലേക്ക് നയിക്കും. ശമ്പളത്തിലും വര്‍ധനവുണ്ടാകും.

ബിസിനസ് നടത്തുന്നുണ്ടെങ്കില്‍ വലിയ ലാഭം തന്നെ നിങ്ങള്‍ക്ക് ലഭിക്കും. അതുപോലെ സാമ്പത്തികമായി നിങ്ങള്‍ ശക്തരാകും. വരുമാന സ്രോതസ്സുകള്‍ പുതുതായി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കും. വാഹനമോ വസ്തുവോ വാങ്ങാനുള്ള അവസരങ്ങളുടെ വന്നെത്തും. നല്ല ബന്ധം കുടുംബത്തിലെ മുതിര്‍ന്നവരുമായി ഉണ്ടാക്കാനും ശ്രമിക്കുക.

കര്‍ക്കടകം: ഈ രാശിക്കാരുടെ ഏഴാം ഭാവത്തില്‍ ശുക്രന്‍ സഞ്ചരിക്കുന്നുണ്ട്. ശുഭകരമായ കാര്യങ്ങള്‍ മാത്രം ഇവരുടെ ജീവിതത്തിലുണ്ടാവും. ശുക്രന്റെ സാന്നിധ്യത്താല്‍ കര്‍ക്കടക രാശിക്കാരുടെ ദാമ്പത്യ ജീവിതവും മികച്ചതാവും. അവിവാഹിതരാണെങ്കില്‍ അവരുടെ വിവാഹം നടക്കാനുള്ള സാധ്യതയുണ്ട്. സാമൂഹ പ്രവർത്തനങ്ങള്‍ അടക്കം താല്‍പര്യം തോന്നാനും പ്രവര്‍ത്തിക്കാനും അവസരമുണ്ടാവും.

നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കും. കുടുംബത്തിനൊപ്പം ഏറ്റവും നല്ല സമയം ചെലവിടാനാവും. സംയുക്തമായി ചെയ്യുന്ന ജോലികളിലും വിജയം കൈവരിക്കാനാവും. ബിസിനസില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ലാഭം നേടാനുള്ള അവസരങ്ങള്‍ തേടിയെത്തും. ഓഹരി വിപണിയില്‍ ബുദ്ധിപൂര്‍വം നിക്ഷേപിച്ചാല്‍ കൈനിറയെ ലാഭവും ലഭിക്കും.

മകരം: ശുക്രന്റെ സംക്രമണം കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തും. ഏറ്റവും ഊഷ്മളമായ ബന്ധം കുടുംബത്തിലുണ്ടാവുകയും, പരസ്പരം മനസ്സിലാക്കുകയും ചെയ്യും. പങ്കാളിയുടെ പിന്തുണ എപ്പോഴുമുണ്ടാവും. അതിലൂടെ വിജയം കൈവരിക്കാനും സാധിക്കും. സന്തോഷവും സമാധാനവും നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും.

എല്ലാ അര്‍ത്ഥത്തിലും പുരോഗതിയും ഈ രാശിക്കാരെ തേടിയെത്തും. പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കുക. മകരം രാശിക്കാര്‍ക്ക് ബാക്കി എല്ലാ കാര്യത്തിലും മികച്ച നേട്ടങ്ങല്‍ കൈവരിക്കാന്‍ സാധിക്കുന്ന കാലയളവാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+